തിരൂരില്‍ എസ്.ഐയെ അക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരൂരില്‍ എസ്.ഐയെ  അക്രമിച്ച ഡി.വൈ.എഫ്.ഐ  പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരൂര്‍ : തിരൂരില്‍ എസ്.ഐയെ അക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സി.പി.ഐ.എം നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ അഡീഷണല്‍ എസ്.ഐ ഗോപാലനെ ആക്രമിച്ച കേസിലാണ് ഡിവൈഎഫ്‌ഐഐ പ്രവര്‍ത്തകന്‍ അറസ്റ്റിലായത്.

കെമലശ്ശേരി അമ്മേകര ഹൗസില്‍ അഭിജിത്തി(26)നെയാണ് തിരൂര്‍ പുങ്ങോട്ടുകുളത്ത് വെച്ച് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.ഐ.എം നടത്തിയ മാര്‍ച്ച് പൊലീസ് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രകോപനമില്ലാതെ ഡ്യൂട്ടി എസ്.ഐയെ അഭിജിത്ത് കയ്യേറ്റം ചെയ്ത് കരണത്തടിക്കുകയായിരുന്നു. പ്രതിക്കെതിരെ 332,353 വകുപ്പുകള്‍ ചുമത്തിയതായും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും എസ്‌ഐ പറഞ്ഞു.

Sharing is caring!