2006ല്‍ കുറ്റിപ്പുറത്തെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ചത് സാനുവിന്റെ പിതാവ് വി.പി. സക്കരിയ്യയാണെന്ന് ജലീല്‍
മലപ്പുറം: സാനുവിനെ ഓര്‍ത്ത് തല കുനിക്കേണ്ടി വരില്ല, തീര്‍ച്ചയെന്ന് മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.പി. സാനുവാണ്. 2006 ല്‍ കുറ്റിപ്പുറത്തെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ജേഷ്ഠ സഹോദരതുല്യനായ വി.പി. സക്കരിയ്യയുടെ മകനും കൂടിയാണ് സാനു. വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ ബി.കോമിന് പഠിക്കുമ്പോഴാണ് സാനു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. എം.എസ്.ഡബ്ലിയു വിന് സംസ്‌കൃത സര്‍വകലാശാലയുടെ തിരൂര്‍ സെന്ററില്‍ പഠിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു. രണ്ടാമത്തെ പോസ്റ്റ് ഗ്രാജ്വേഷനായ എം.കോം വിദൂര വിദ്യാഭ്യാസം വഴിയും കരസ്ഥമാക്കി. സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റ് എടുക്കാനുള്ള പുറപ്പാടിലാണ് ഈ മലപ്പുറം ജില്ലക്കാരന്‍.
എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന പ്രസിഡണ്ട് എന്നീ പദവികള്‍ അലങ്കരിച്ച സാനു ഇപ്പോള്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടാണ്. ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഈ ചെറുപ്പക്കാരന്‍ മലപ്പുറത്തിന്റെ ഒടുങ്ങാത്ത വിപ്ലവ വീര്യത്തിന്റെ തുടര്‍കണ്ണിയാണെന്നതില്‍ സംശയം വേണ്ട.
ഫാഷിസ്റ്റുകള്‍ക്കെതിരായി വോട്ടു രേഖപ്പെടുത്താന്‍ സാനുവിന് ഫ്‌ലൈറ്റ് വൈകില്ല. മുത്വലാഖ് ബില്‍പോലുള്ള നിര്‍ണ്ണായക നിയമനിര്‍മ്മാണ വേളകളില്‍ കല്യാണം കൂടാന്‍ പോകാതെ പാര്‍ലമെന്റില്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കും എസ്.എഫ്.ഐ യുടെ ഈ ചുണക്കുട്ടി. പദവി അലങ്കാരത്തിനല്ല ജനസേവനത്തിനാണെന്ന് തിരിച്ചറിയുന്ന വി.പി. സാനുവിനെ മലപ്പുറത്തുകാര്‍ക്ക് നൂറ്റൊന്ന് ശതമാനം വിശ്വസിക്കാം. ഉത്തരവാദിത്തങ്ങള്‍ കണ്ണടച്ച് ഏല്‍പിക്കാം സാനുവിനെ. സമൂഹം ഏല്‍പിക്കുന്ന പദവികള്‍, ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട് കിട്ടുന്നതിനുള്ള ഐ.ഡി.യായും എയര്‍പോര്‍ട്ടുകളില്‍ ഗ്രീന്‍ ചാനല്‍ വഴി കടന്ന് പോകാനുള്ള ലൈസന്‍സായും വിദേശത്ത് ബിസിനസ്സ് സമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ഉപാധിയായും വി.പി. സാനു ഉപയോഗിക്കില്ലെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പിക്കാം. നിങ്ങളുടെ ഓരോ വോട്ടും സാനുവിന് ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തിലായിരിക്കട്ടെയെന്ന് ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]