പൊന്നാനിയില്‍ കെ.പി.സി.സി അംഗം അന്‍വറുമായി രഹസ്യധാരണക്ക് നീക്കം, യൂത്ത്ലീഗ്കാര് കയ്യോടെ പിടികൂടി

മലപ്പുറം: പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ കെ.പി.സി.സി അംഗം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായി രഹസ്യധാരണക്ക് നീക്കം നടത്തിയതായി ആരോപിച്ച യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കെ.പി.സി.സി അംഗം എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ വഹനം തടഞ്ഞ് കയ്യേറാന്‍ ശ്രമിച്ചു,
കെപിസിസി മെമ്പറും ഡി സി സി മുന്‍ ട്രഷററുമായ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജിക്കുനേരെയാണ് യൂത്ത് ലീഗുകാരുടെ കയ്യേറ്റ ശ്രമം നടന്നത്. വെന്നിയൂരിലാണ് സംഭവം. സംഭവത്തെക്കുറിച്ച് കുഞ്ഞിമുഹമ്മദ് ഹാജി പറയുന്നത് ഇങ്ങനെ ‘വളാഞ്ചേരിയില്‍ പോയി മടങ്ങി വരുമ്പോള്‍ വെന്നിയൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ കയറിയതായിരുന്നു. തിരൂരങ്ങാടി സംയുക്ത മഹല്ല് ജമാഅത്തിന്റെ മൂന്ന് ദാരവാഹികളും അവിയുണ്ടായിരുന്നു. ഇന്ന് വഖ്ഫ് ബോര്‍ഡില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് എത്തിയിരുന്നത് അതിനിടെ പൊന്നാനി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ എം എല്‍ എ അവിടെ വോട്ടഭ്യര്‍ഥിച്ച് വരികയും ഞങ്ങളോട് വോട്ട് ചോദിച്ച് ഉടന്‍ തിരിച്ചു പോവുകയും ചെയ്തു.
അല്പസമയത്തിന് ശേഷം ഞാന്‍ വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെന്ന് സ്വയം പരിചയപ്പെടുത്തി കുറേയാളുകള്‍ വന്ന് എന്റെ കാറിന് മുന്നില്‍ ഓട്ടോറിക്ഷ വിലങ്ങിട്ട് എന്നെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു.18 വര്‍ഷം മണ്ഡലം കോണ്‍ഗ്രസ് പ്രസി സണ്ടാകും 14 വര്‍ഷം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടായും 13 വര്‍ഷം ഡിസിസി ട്രഷററായും പ്രവര്‍ത്തിച്ചിട്ടുള്ള ഞാന്‍ നിലവില്‍ കെ പി സി സി മെമ്പറും തിരൂരങ്ങാടി നിയോജക മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനുമാണ്. യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബശീറിനെ വിജയിപ്പിക്കുകയും അതുവഴി കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവുമാണ് എന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ തടയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തവര്‍ക്കെതിരെ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]