ഇ.ടി സൗമ്യം സമര്‍പ്പിതം ഡോക്യുമെന്ററി പുറത്തിറങ്ങി

മലപ്പുറം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നാല് പതിറ്റാണ്ടുകാലത്തെ രാഷ്ര്ടീയ, സാമൂഹിക, സാംസ്‌കാരിക, പൊതു ജീവിതം വരച്ചു കാട്ടുന്ന ഇ.ടി സൗമ്യം സമര്‍പ്പിതം ഡോക്യുമെന്ററി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ പ്രകാശനം ചെയ്തു. ഇ.ടിയുടെ പാര്‍ലമെന്റ് പ്രസംഗങ്ങള്‍, ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച കാലത്ത് നടപ്പിലാക്കിയ വിവിധ പരിഷ്‌കാരങ്ങള്‍, മാതൃകാ പദ്ധതികള്‍ എന്നിവയെല്ലാം മികവുറ്റ ദൃഷ്യാവിഷ്‌കാരങ്ങളോടെ പറയുന്ന ഡോക്യുമെന്ററിയില്‍ ജില്ലയിലെ പ്രമുഖ സാഹിത്യകാരന്‍മാരുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണമികവിനൊപ്പം ഇ.ടിയെന്ന നേതാവ് നേതൃത്വം നല്‍കുന്ന സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനം ഉള്‍പ്പെടെ പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററിയില്‍ വിദ്യാര്‍ഥി നേതാവും തൊഴിലാളി നേതാവും ഒക്കെയായി വളര്‍ന്നു വന്ന ഇ.ടിയുടെ ജീവിതം അനാവരണം ചെയ്യുന്നുണ്ട്. മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, വി.എ കരീം, പി.ടി അജയ് മോഹന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, ഇ. മുഹമ്മദ് കുഞ്ഞി, മുജീബ് കാടേരി, ബാവ വിസപ്പടി പങ്കെടുത്തു. ഡോക്യൂമെന്ററിയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയ ടി.പി.എം ബഷീര്‍, കെ.എം ഷാഫി, സംവിധാനം നിര്‍വ്വഹിച്ച വിജീഷ് ഒലീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അഷ്‌റഫ് തെന്നല, കോ-ഓര്‍ഡിനേറ്റര്‍ ശിഹാബ് പെരുവള്ളൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വരാനിരിക്കുന്നത്
പുതിയ സൂര്യോദയം: ഇ.ടി
മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുതിയ സൂര്യോദയത്തിനായി ഇന്ത്യന്‍ ജനത കാത്തിരിക്കുകയാണെന്നും ഇത് മോദി ഭരണകാലത്തെ തെറ്റുകള്‍ തിരുത്തുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍. ഇ.ടി സൗമ്യം, സമര്‍പ്പിതം ഡോക്യുമെന്ററി പ്രകാശന ചടങ്ങിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഭരണകൂടഭീകരതയില്‍ നിന്നും മോചനമാഗ്രഹിക്കുന്ന ജനങ്ങള്‍ മതേതരത്വ കക്ഷികളെ വിജയിപ്പിക്കും. മഹത്തായ ദേശീയ ദൗത്യമാണ് തന്നിലര്‍പ്പിതമായിട്ടുള്ളത്. ഈ ദൗത്യനിര്‍വ്വഹണത്തിന് ജനങ്ങളുടെ പിന്തുണവേണം. ഫാസിസ്റ്റ് ഭരണത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന അക്രമ രാഷ്ര്ടീയത്തില്‍ നിന്നും ജനങ്ങള്‍ മോചനം ആഗ്രഹിക്കുന്നുണ്ട്. പെരിയയിലെ കൊലപാതകം കേരള സമൂഹത്തിന്റെ മുഴുവന്‍ ദുഖമാണ്. പെരിയയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കുടുംബങ്ങളെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ഈ സര്‍ക്കാറിന്റെ പതനത്തിന് ആ കുടുംബത്തിന്റെ കണ്ണീര്‍ മതിയെന്നും ഇ.ടി കൂട്ടി ചേര്‍ത്തു.
RECENT NEWS

അടിസ്ഥാന വികസനവും അക്കാദമിക് ഉന്നമനവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്
തേഞ്ഞിപ്പലം: വൈവിധ്യവത്കരണവും ആധുനികവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപ്പു പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും തുക നീക്കിവെച്ച് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്. 721.39 കോടി രൂപ വരവും 752.9 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന [...]