മലപ്പുറം ജില്ലയിലെ പ്രാദേശികമായി നിലനില്‍ക്കുന്ന ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ നേതാക്കള്‍ യോഗംചേര്‍ന്നു
മലപ്പുറം: മലപ്പുറം ജില്ലയിലെ പ്രാദേശികമായി നിലനില്‍ക്കുന്ന ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ നേതാക്കള്‍ യോഗംചേര്‍ന്നു.
ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടു മലപ്പുറം ജില്ലയില്‍ വിവിധ പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ നിലനില്‍ക്കുന്ന ലീഗ്-കോണ്‍ഗ്രസ്
തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് ലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
മലപ്പുറം ഡി.സി.സിയില്‍ നടന്ന യോഗത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ലീഗിലേയും കോണ്‍ഗ്രസിലേയും പ്രാദേശിക പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനും ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പോടെയാണ് ജില്ലയിലെ പല പഞ്ചായത്ത് തലങ്ങളിലും ഘടകകക്ഷികളായ കോണ്‍ഗ്രസും ലീഗും പരസ്പരം വിട്ടുനിന്നത.് ഇവിടങ്ങളില്‍ മറ്റ് രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പിടിച്ചെടുക്കുകയും മുന്നണി മര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അനന്തരഫലങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. യു.ഡി. എഫിന്റെ ഉറച്ച നിയമസഭാ മണ്ഡലങ്ങളില്‍ വലിയ ശതമാനം വോട്ടിന്റെ കുറവാണ് 2016ലെ തെരഞ്ഞെടുപ്പില്‍ അനുഭവപ്പെട്ടത്.
ഉച്ചക്ക് ശേഷം മലപ്പുറം പാര്‍ലമെന്റ് മണ്ഡലം പരിധിയിലുള്ള മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി, വള്ളിക്കുന്ന്, വേങ്ങര തുടങ്ങിയ മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെയും യു.ഡി.എഫ് ചെയര്മാന്- കണ്‍വീനര്‍മാരുടെ യോഗം ചേര്‍ന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്തില്‍ നടന്ന യോഗത്തില്‍ സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി, ആര്യാടന് മുഹമ്മദ്, എ.പി അനില്‍കുമാര്‍, പി.ടി അജയ്മോഹന്, യു.എ ലത്തീഫ്, എം.എല്‍.എമാരായ അഡ്വ.എം ഉമ്മര്‍, കെ.എന്‍.എ ഖാദര്‍, മഞ്ഞളാംകുഴി അലി, പി. അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹിം, പി. ഉബൈദുല്ല തുടങ്ങിയവരും ഇ.മുഹമ്മദ് കുഞ്ഞി, സലീം കുരുവമ്പലം, ഇസ്മയില്‍ മൂത്തേടം, ഉമ്മര്‍ അറക്കല്‍, പി.കെ.സി അബ്ദുറഹ്്മാന്, എം.എ ഖാദര്‍, നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]