കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍

മലപ്പുറം: സംസ്ഥാനത്ത് ആകെയുള്ളത് 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 1,22,97,403 പേര്‍ പുരുഷന്‍മാരും 119 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളും ശേഷിക്കുന്നവര്‍ വനിതകളുമാണ്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 30,47,923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് 5,81,245 പേര്‍. 30-39 വയസ്സിനിടയിലാണ് ഏറ്റവുമധികം വോട്ടര്‍മാരുള്ളത്, 56,92,617. 18-19 വയസിലുള്ളവര്‍ 2,61,778 പേരുണ്ട്. 20-29 വയസിനിടയിലുള്ള 45,23,000 പേരുണ്ട്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന ഏപ്രില്‍ എട്ടു വരെ പേരു ചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ പേര് വിട്ടുപോയാല്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. 1800 425 1965 ആണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ നമ്പര്‍.

Sharing is caring!