യുഡിഎഫ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി, യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ അക്രമങ്ങളില്‍ യു.ഡി.എഫുകാരെ കള്ള കേസില്‍ കുടുക്കിയെന്ന്

യുഡിഎഫ് പോലീസ്  സ്റ്റേഷന്‍ മാര്‍ച്ച് നടത്തി, യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ  അക്രമങ്ങളില്‍ യു.ഡി.എഫുകാരെ  കള്ള കേസില്‍ കുടുക്കിയെന്ന്

തേഞ്ഞിപ്പലം:കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന എസ് എഫ് ഐ യുടെ അക്രമങ്ങളില്‍ പോലീസ് യു ഡി എഫ് പ്രവര്‍ത്തകരെ കള്ള കേസില്‍ കുടുക്കിയതിനെതിരെയും പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് വനിത അംഗത്തെ കയ്യേറ്റം ചെയ്ത സി പി എം മെമ്പറെ സംരക്ഷിക്കുന്ന പോലീസ് നടപടിയില്‍ പ്രതിക്ഷേധിച്ചും,വള്ളിക്കുന്ന് മണ്ഡലം യു ഡി എഫ് കമ്മറ്റി ഇന്ന് രാവിലെ ഒമ്പതിന് തേഞ്ഞിപ്പലം പോലീസ്സ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.

മാര്‍ച്ചില്‍ വള്ളിക്കുന്ന് മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലുമുള്ള ത്രിതല പഞ്ചായത്ത് പ്രതിനിധികളും സര്‍വ്വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍മാരും
യു ഡി എഫില്‍ അംഗമായിട്ടുള്ള എല്ലാ പാര്‍ട്ടികളുടെയും നിയോജക മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും പോഷക സംഘടനകളുടെ നിയോജക മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും പങ്കെടുത്തു. എ കെ അബ്ദുറഹിമാനും
ബക്കര്‍ ചെര്‍ന്നൂരും നേതൃത്വം നല്‍കി.

Sharing is caring!