ലീഗ് സ്ഥാനാര്‍ഥികള്‍ ഹൈദരലി തങ്ങളുടെ ആശീര്‍വാദം വാങ്ങാനെത്തി, മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടം സന്ദര്‍ശിച്ചു

ലീഗ് സ്ഥാനാര്‍ഥികള്‍  ഹൈദരലി തങ്ങളുടെ  ആശീര്‍വാദം വാങ്ങാനെത്തി,   മുഹമ്മദലി ശിഹാബ്  തങ്ങളുടെ ഖബറിടം  സന്ദര്‍ശിച്ചു

മലപ്പുറം: മുസ്ലിംലീഗിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് പാണക്കാടുനിന്ന്. ആദ്യം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് ആശീര്‍വാദം വാങ്ങിയ ശേഷം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടം സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊന്നാനി മണ്ഡലം സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറും മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയും തങ്ങളുടെ മണ്ഡലങ്ങളില്‍ പര്യടനം ആരംഭിച്ചത്.

മലപ്പുറം ലോകസഭ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. വേങ്ങര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് ഹെറാള്‍ഡില്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. രാജ്യത്തെ ഫാസിസ്റ്റ് ശക്തികളുടെ കരങ്ങളില്‍ നിന്നും രക്ഷിക്കാന്‍ മതേതര ശക്തികള്‍ അധികാരത്തില്‍ വരേണ്ടത് ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മോദിയില്‍ നിന്നും രാഹുലിലേക്ക് ഇന്ത്യ എത്തേണ്ടത് നല്ല ഭാവി ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ടി.അബ്ദുല്‍ ഹഖ് അദ്ധ്യക്ഷത വഹിച്ചു.അബ്ദു സമദ് പൂക്കോട്ടൂര്‍, ഉസ്മാന്‍ താമരത്ത്, ഡോ: സുലൈമാന്‍ മേല്‍പ്പത്തൂര്‍, ശരീഫ് കുറ്റൂര്‍, എം.എം കുട്ടി മൗലവി, പി.കെ അലി അക്ബര്‍, പി.കെ അസ് ലു, പി.കെ അബ്ദു റഷീദ്, പൂക്കുത്ത് മുജീബ്, യു.കെ അന്‍വര്‍, നൗഫല്‍ മമ്പീ തി, എം.കെ നാസര്‍ പുത്തൂര്‍, അസീസ് മാടഞ്ചേരി , വി.കെ.എ റസാഖ്, എ.കെ നാസര്‍, റിയാസ് വെങ്കുളം, ടി. ഫസലുറഹ്മാന്‍, പി.എ ജവാദ് , സി.പി ഹാരിസ് സംസാരിച്ചു.

Sharing is caring!