താനൂരിലെ സ്വര്‍ണക്കടയുടെ ചുമര് തുരന്ന് മോഷണ ശ്രമം

താനൂരിലെ  സ്വര്‍ണക്കടയുടെ ചുമര് തുരന്ന്  മോഷണ ശ്രമം

താനൂര്‍: റെയില്‍വെ സേ്റ്റഷന്‍ റോഡില്‍ പ്രവര്‍ത്തിക്കന്ന എ.ആര്‍. ജ്വല്ലറിയുടെ ചുമര്‍ കുത്തിതുറന്ന് മോഷണ ശ്രമം. താനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓല പീടിക സ്വദേശി മച്ചിങ്ങലകത്ത് അബ്ദുള്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്വര്‍ണക്കട .ചുമരിന്റ ഒരുകല്ല് അടര്‍ത്തിമാറ്റിയ നിലയിലാണ് ഉള്ളത്. ശനിയാഴ്ച കടയടച്ചതാണ്. ഞായര്‍ ഒഴിവ് ദിവസമയതിനാല്‍ കട തുറന്നിരുന്നില്ല. ഇന്നലെ കട തുന്നപ്പോള്‍ അടുത്തുള്ള കടക്കാരാണ് സംഭവം ആദ്യം കണ്ട് വിവരം അറിയിച്ചത്. അപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. താനൂര്‍ പോലീസ് സബ് ഇന്‍സ്പക്ടര്‍ സുമേഷ് സുധാകറിന്റെ നേതൃത്തത്തില്‍ പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Sharing is caring!