മുസ്ലിംലീഗ് ഇറക്കിയത് പല്ലുകൊഴിഞ്ഞ സിംഹങ്ങളെ ചെറുപ്പക്കാരെ അംഗീകരിക്കാന്‍ ഇനിയും ലീഗിന് കഴിയുന്നില്ലെന്നും മന്ത്രി ജലീല്‍
തിരൂര്‍: പല്ലുകൊഴിഞ്ഞ സിംഹങ്ങളെയാണ് മുസ്ലിംലീഗ് വീണ്ടും കളത്തിലിറക്കിയതെന്നും ചെറുപ്പക്കാരെ അംഗീകരിക്കാന്‍ ഇനിയും ലീഗിന് കഴിയുന്നില്ലെന്നും മന്ത്രി കെ ടി ജലീല്‍.
വലിയ രാഷ്ടീയ പാരമ്പര്യമുള്ള കുടുംബത്തില്‍നിന്നുള്ളയാളാണ് പൊന്നാനി ലോക്സഭാമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. ജവഹര്‍ലാല്‍ നെഹ്റു കേരളത്തിലെത്തിയപ്പോള്‍ ആതിഥ്യമരുളിയ വീടാണ് അന്‍വറിന്റേത്. പിതാവ് ഷൗക്കത്തലി പഴയ കോണ്‍ഗ്രസ് നേതാവായിരുന്നു. കോണ്‍ഗ്രസിനോട് യോജിച്ചുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് അന്‍വര്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നത്.
മുത്തലാഖ് ബില്ലടക്കമുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയെപോലെ നാട്ടില്‍ കല്യാണംകൂടുകയല്ല ഇടത് എംപിമാര്‍ ചെയ്തത്. അവര്‍ ബില്ലിനെ എതിര്‍ക്കുകയായിരുന്നുവെന്നും ജലീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




