കേരളത്തില്‍ പാവപ്പെട്ട യുവാക്കളെ കൊന്നൊടുക്കുന്ന പാര്‍ട്ടിക്കെതിരെയും ജനദ്രോഹ നയങ്ങളുമായിമുന്നോട്ട് പോകുന്ന ഇടത് സര്‍ക്കാറിനെതിരെ ശക്തമായ വിധിയെഴുത്താകണം ഈ തെരഞ്ഞെടുപ്പ്. ഇ.ടി മുഹമ്മദ് ബഷീര്‍

കേരളത്തില്‍ പാവപ്പെട്ട യുവാക്കളെ കൊന്നൊടുക്കുന്ന  പാര്‍ട്ടിക്കെതിരെയും ജനദ്രോഹ നയങ്ങളുമായിമുന്നോട്ട്  പോകുന്ന ഇടത് സര്‍ക്കാറിനെതിരെ ശക്തമായ  വിധിയെഴുത്താകണം ഈ തെരഞ്ഞെടുപ്പ്.  ഇ.ടി മുഹമ്മദ് ബഷീര്‍

തിരൂരങ്ങാടി: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ മതേതരത്വത്തെ സംരക്ഷിക്കുന്നതിനുള്ള അവസാന തെരഞ്ഞെടുപ്പാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. കോണ്‍ഗ്രസ് എരിക്കോട് ബ്ലോക്ക് കമ്മിറ്റി വെന്നിയൂര്‍ പരപ്പന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാജ്യം വലിയ അപകടത്തിലേക്കാണ് നീങ്ങുന്നത്. രാജ്യത്തിന്റെ മതേതരത്വവും സംസ്‌കാരവും പൈതൃകവും കശാപ് ചെയ്ത് കൊണ്ടാണ് ഫാസിസ്റ്റ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഭരണ ഘടനവരെ മാറ്റി എഴുതുന്നതിലേക്ക് കാര്യങ്ങളെത്തി നില്‍ക്കുകയാണ്. ഇനി ഒരു തുടര്‍ച്ച ഫാസിസത്തിന് നല്‍കിയാല്‍ രാജ്യത്ത് ജനാധിപത്യം തന്നെ ഇല്ലാതാകും. ജനാധിപത്യത്തെ കശാപ് ചെയ്യുന്ന ഫാസിസത്തിനെതിരെ പ്രതികരിക്കാന്‍ ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണ് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ്.
കേരളത്തില്‍ പാവപ്പെട്ട യുവാക്കളെ കൊന്നൊടുക്കുന്ന പാര്‍ട്ടിക്കെതിരെയും ജനദ്രോഹ നയങ്ങളുമായിമുന്നോട്ട് പോകുന്ന ഇടത് സര്‍ക്കാറിനെതിരെ ശക്തമായ വിധിയെഴുത്താകണം ഈ തെരഞ്ഞെടുപ്പ്.
എം.പിയായ സമയത്ത് എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്യം കൃത്യമായി ചെയതുവെന്നാണ് ഞാന്‍ കരുതുന്നത്. ലോകസഭയിലെ എല്ലാ ചര്‍ച്ചകളിലും മറ്റും പങ്കെടുത്തു സംസാരിച്ചു. ദേശീയ തലത്തില്‍ ന്യൂനപക്ഷം നേരിടുന്ന വെല്ലുവിളികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ശക്തമായി പോരാടാന്‍ സാധിച്ചു. അതോടപ്പം തന്നെ മണ്ഡലത്തിലെ വികസനത്തിന് മികച്ച പരിഗണന നല്‍കിയിട്ടുണ്ട്. എല്ലാ രീതിയിലും മണ്ഡലത്തെ വികസനത്തിലേക്ക് എത്തിക്കുന്നതിന് ശ്രമിച്ചിട്ടുണ്ടെന്നും ഇ.ടി പറഞ്ഞു.
നാസര്‍ കെ തെന്നല അധ്യക്ഷത വഹിച്ചു. ഇ.ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് പരിപാടിയായിരുന്നു ഇന്നലെ രാത്രി വെന്നിയൂരില്‍ നടന്നത്. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളീയിച്ചവരെയും ആദരിച്ചു. കെ.പി.സി സെക്രട്ടറി വി.എ കരീം, ബാബു മോഹന കുറുപ്പ്, ഒ രാജന്‍, കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി, ആസാദ് ചെങ്ങലച്ചോല, പി.സി നൂറു, സുധീഷ് പള്ളിപ്പുറത്ത്, ബഷീര്‍ എടരിക്കോട്, അക്ബര്‍ വരിക്കോട്ടില്‍, അബ്ദുല്‍ റസാഖ്, ഷാജു പെരുമണ്ണ, ബുഷ്റു, ഷാജഹാന്‍, ഖാദര്‍ പെരുങ്കോടന്‍, കെ.കെ നാസര്‍, വി.ടി രാധാകൃഷ്ണന്‍, വി.പി ഭാസ്‌കരന്‍, പരപ്പന്‍ അബ്ദുറഹ്മാന്‍, ആലിബാപ്പു, പാറയില്‍ ബാപ്പു, സി.പി കുഞ്ഞിമരക്കാര്‍, എം.പി കുഞ്ഞിമൊയ്തീന്‍, ഹരിദാസന്‍ വൈദ്യര്‍, സലാം തെന്നല സംസാരിച്ചു. തുടര്‍ന്ന് കലാവിരുന്നും അരങ്ങേറി.

Sharing is caring!