വി.പി സാനുവിന് വേണ്ടി പ്രചരണ രംഗത്ത് സജീവമായി എസ്.എഫ്.ഐ
മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ യുവാക്കളും വിദ്യാര്‍ഥികളും ആവേശത്തിലാണ്. ഇത്തവണ ജനവിധിതേടുന്നത് അവരിലൊരാളാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി പി സാനുവിനെ പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം പോസ്റ്റര്‍ പ്രചാരണവുമായി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. മലപ്പുറം നഗരത്തിലാകെ പോസ്റ്റര്‍ നിറഞ്ഞു.
മണ്ഡലത്തിലെങ്ങും വിദ്യാര്‍ഥിസമൂഹം എസ്എഫ്ഐ നേതൃത്വത്തില്‍ പ്രചാരണരംഗത്ത് സജീവമായി. ജില്ലയിലെ നിരവധി വിദ്യാര്‍ഥി സമരങ്ങള്‍ക്ക് അമരക്കാരനായ സാനുവിന് ആമുഖത്തിന്റെ ആവശ്യമില്ല.
പിങ്ക് നിറത്തിന്റെ പശ്ചാത്തലത്തില്‍ തയാറാക്കിയിരിക്കുന്ന പോസ്റ്റര്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. ലോക്സഭയില്‍ മുത്തലാഖുപോലുള്ള നിര്‍ണായക കാര്യങ്ങളില്‍ അഭിപ്രായം പറയാത്തവരെയല്ല, മറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ ആര്‍ജവമുള്ള യുവാക്കളെവേണം ജയിപ്പിച്ചയക്കാനെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]