ജില്ലയിലെ പാര്‍ലമെന്റ് കണ്‍വന്‍ഷനുകള്‍ക്ക് തിങ്കളാഴ്ച തുടക്കം

ജില്ലയിലെ  പാര്‍ലമെന്റ്  കണ്‍വന്‍ഷനുകള്‍ക്ക്  തിങ്കളാഴ്ച തുടക്കം

മലപ്പുറം: ജില്ലയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേറ്റി പാര്‍ലമെന്റ് കണ്‍വന്‍ഷനുകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ 11ന് വൈകിട്ട് നാലിന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളിലും പൊന്നാനി മണ്ഡലം കണ്‍വന്‍ഷന്‍ 14ന് വൈകിട്ട് അഞ്ചിന് കോട്ടക്കല്‍ പിഎം ഓഡിറ്റോറിയത്തിലും ചേരും.
മലപ്പുറം കണ്‍വന്‍ഷന്‍ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുള്‍ വഹാബും പൊന്നാനി മണ്ഡലം കണ്‍വന്‍ഷന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉദ്ഘാടനംചെയ്യും. ഇരു കണ്‍വന്‍ഷനുകളിലും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും ഘടകകക്ഷി നേതാക്കളും സംസാരിക്കും.

Sharing is caring!