മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ ടി, ലീഗ് സ്ഥാനാര്‍ഥികളായി
മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തും, ഇ ടി മുഹമ്മദ് ബഷീറിനെ പൊന്നാനിയിലും സ്ഥാനാര്‍ഥികളായി നിലനിറുത്തി മുസ്ലിം ലീഗ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട് ചേര്‍ന്ന് യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. മൂന്നാം സീറ്റിനുള്ള അവകാശവാദത്തില്‍ നിന്ന് ലീഗ് പിന്‍വാങ്ങുകയും ചെയ്തു.
പി കെ കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഹൈദരലി തങ്ങള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. മൂന്നാം സീറ്റ് എന്ന വാദത്തില്‍ നിന്നും ലീഗ് പിന്മാറി. രാജ്യസഭയിലേക്ക് രണ്ട് സീറ്റിന് ലീഗിന് അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചതിനെ തുടര്‍ന്നാണ് ലോക്സഭയിലെ മൂന്നാം സീറ്റ് എന്ന അവകാശവാദത്തില്‍ നിന്ന് ലീഗ് പിന്‍വാങ്ങിയത്.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]