എസ്.വൈ.എസ് ഉസ്വ സമൂഹ വിവാഹം പാണക്കാട് നടന്നു
മലപ്പുറം: എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടന പ്രവര്‍ത്തകരായ നിര്‍ധന കുടുംബങ്ങളില്‍ നടപ്പിലാക്കുന്ന ഉസ്വ സമൂഹ വിവാഹത്തിന് പാണക്കാട്ട് ശുഭ സമാപ്തിയായി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈ.പ്രസിഡന്റും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സ്മാരകമായി വഫാത്ത് ദിനമായ വെള്ളിയാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ വധുവിന് പത്ത് പവന് വീതം സ്വര്‍ണാഭരണം സൗജന്യമായി നല്‍കിയാണ് ശ്രദ്ധേയമായ ഈ സമൂഹ വിവാഹം ഒരുക്കിയത്. വിപുലമായ പ്രചാരണങ്ങളും മറ്റും ഒഴിവാക്കി പൂര്‍ണ രഹസ്യ സ്വഭാവത്തോടെ സംഘടന നടത്തുന്ന ഈ മാതൃക സംരംഭം കൊട്ടിഘോഷിക്കപ്പെട്ട ആരവങ്ങള്‍ക്കും മാധ്യമ സാന്നിധ്യങ്ങള്ക്കുമിടയില് പലരും നടത്തുന്ന വിവാഹ ചടങ്ങുകളില്‍ നിന്ന് ഏറെ വേറിട്ട് നില്‍ക്കുന്നതാണ്. സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ വസതിയില്‍ വെച്ച് മൗലിദ് പാരായണവും പാണക്കാട് സാദാത്തുക്കളുടെ മഖബ്റ സിയാറത്തും ചെയ്തുമാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പാണക്കാട് ജുമാ മസ്ജിദില്‍ നടന്ന നികാഹിന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിച്ചു. സിയാറത്തിനും മൗലിദ് പാരായണ പ്രാര്‍ത്ഥനക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര് നേതൃത്വം നല്കി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി. ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്റാഹീം എം.എല്‍.എ, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, നിര്മ്മാണ് മുഹമ്മദലി, കെ.എ റഹ്മാന് ഫൈസി, യു ശാഫി ഹാജി, കെ.എം കുട്ടി എടക്കുളം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ബി.എസ്.കെ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പി.വി മുഹമ്മദ് മൗലവി എടപ്പാള്‍, സി.എച്ച് ത്വയ്യിബ് ഫൈസി, സി അബ്ദുല്ല മൗലവി, കാളാവ് സൈതലവി മുസ്ലിയാര്, ഷാഹുല്‍ ഹമീദ് മേല്‍മുറി, സലീം എടക്കര, ഹസന് സഖാഫി പൂക്കോട്ടൂര്‍, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എം കുട്ടി സഖാഫി വെള്ളേരി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി.കെ ഹിദായത്തുല്ലാഹ്, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, സൈനുദ്ദീന്‍ പാലോളി, സി.ടി മുഹമ്മദ് കൊണ്ടോട്ടി, അബ്ദുറസാഖ് കൊളക്കാട്, ശറഫുദ്ദീന്‍ ഹാജി ചേളാരി, ഫാഇദ ഇസ്മാഈല്‍ ഹാജി കാച്ചിനിക്കാട്, മുഹമ്മദലി ഹാജി ആനമങ്ങാട്, അബ്ദുല്‍ കരീം ബാഖവി പൊന്മള, ഒ.പി കുഞ്ഞാപ്പു ഹാജി, കെ.വി ബാവ, സലാം വടശ്ശേരി, സുലൈമാന്‍ ഹാജി പുല്ലൂര്‍, സലാം വേങ്ങര, ഹാജി പി.കെ മുഹമ്മദ്, കുന്നത്ത് മൂസ ഫൈസി തിരൂര്‍ക്കാട്, എ.ടി നാസര്‍ പാണ്ടിക്കാട്, അബ്ദുല്‍ ഖാദര്‍ ഒറവംപുറം, അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട്, ഹസന് ഫൈസി കാച്ചിനിക്കാട് സംബന്ധിച്ചു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഖുത്വുബ നിര്‍വഹിച്ചു. ഉസ്വ പദ്ധതി രൂപീകരിച്ചതിന് ശേഷമുള്ള രണ്ടാമത് സമൂഹ വിവാഹമാണ് ഇന്ന് നടന്നത്.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]