താനൂര്‍ കടപ്പുറത്ത് അഞ്ജാത മൃതദേഹം കരക്കടിഞ്ഞു

താനൂര്‍ കടപ്പുറത്ത്  അഞ്ജാത മൃതദേഹം കരക്കടിഞ്ഞു

താനൂര്‍: ഉണ്ണിയാല്‍ തേവര്‍ കടപ്പുറത്ത് വെള്ളിഴാഴ്ച്ച വൈകിട്ടു നാലുമണി യോട് കൂടി അജ്ഞാത മൃതദേഹം കടലിലൂടെ ഒഴുകി വന്ന് കരക്കടിഞ്ഞു. ഏകദേശം 40വയസ്സോടടുത്തു പ്രായം തോന്നിക്കുന്ന മൃതദേഹം അഴുകിയ നിലയിലും തിരിച്ചറിയാന്‍ വളരെ പ്രയാസമുളവാക്കുന്ന നിലയിലായിരുന്നു.

25ദിവസത്തോളം പഴക്കം തോന്നിക്കുന്നു. താനൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ ട്രോമ കെയര്‍ വളണ്ടിയര്‍മാരായ ബാബു, നൗഫല്‍, റസാക്ക്
പി കെ അബ്ദുള്ള എന്നിവരുടെ സഹായത്താല്‍ ഇന്‍ക്വസ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബോഡി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Sharing is caring!