മുസ്ലിംലീഗിന് മൂന്ന് സീറ്റ് വേണമെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍

മുസ്ലിംലീഗിന് മൂന്ന്  സീറ്റ് വേണമെന്ന് പാണക്കാട് ഹമീദലി  ശിഹാബ് തങ്ങള്‍

ജിദ്ദ: തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കേരളത്തില്‍ നിന്നും മൂന്നു സീറ്റുകള്‍ വേണമെന്ന അഭിപ്രായമാണുള്ളതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി എന്ന നിലക്ക് മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന അഭിപ്രായം തന്നെയാണ് എസ്.കെ.എസ്.എസ്.എഫിനുള്ളതെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഗ്രാന്‍ഡ് മുഫ്തിയായത് അവരുടെ സംഘടനാകാര്യം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നടന്നുവന്നിരുന്ന സുന്നീ ഐക്യ ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്നും ഹമീദലി ശിഹാബ് തങ്ങള്‍ ജിദ്ദയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Sharing is caring!