മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം യുവ എഴുത്തുകാരി എം.എ ഷഹനാസിന് സമര്‍പ്പിച്ചു

മികച്ച നോവലിസ്റ്റിനുള്ള  പുരസ്‌കാരം യുവ എഴുത്തുകാരി  എം.എ ഷഹനാസിന് സമര്‍പ്പിച്ചു

ദുബായ്: ദുബായ് റാസല്‍ഖൈമ പോലീസിന്റെയും മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണലിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ നല്‍കുന്ന എക്‌സലന്‍സി
അവാര്‍ഡില്‍ മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം യുവ എഴുത്തുകാരി എം.എ ഷഹനാസിന് സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം ദുബായ് അല്‍നസര്‍ ലീഷര്‍ ലാന്‍ഡില്‍ വച്ചു നടന്ന ചടങ്ങില്‍വെച്ച് കലന്തൂര്‍ ഗ്രൂപ്പ്ഓഫ് കമ്പനി മാനേജിങ് ഡയറക്ടര്‍
കലന്തൂരില്‍നിന്നും ഷഹനാസ് പുരസ്‌കാരം ഏറ്റുവാങ്ങി.
കാലിഡോസ്‌കോപ് എന്ന പ്രഥമ നോവലിനാണ് അവാര്‍ഡ് ലഭിച്ചത്.വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രണ്ടാംപതിപ്പിലെത്തിയ പുസ്തകത്തിന്റെ തമിഴ്, ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളിലേക്കുള്ള തര്‍ജമ കൂടി ഉടന്‍ പുറത്തിറങ്ങും. കോഴിക്കോട് ഫറൂഖ് സ്വദേശിയായ ഷഹനാസ്, ഒലിവ് പബ്ലിക്കേഷന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററാണ്. ഭര്‍ത്താവ് ഡോ. സിജീഷ്. മകള്‍ വിദ്യാര്‍ത്ഥിനിയായ സിനി.

ദുബായ് -റാസല്‍ഖൈമ പോലീസിന്റെയും മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണലിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ നല്‍കുന്ന മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം
യുവ എഴുത്തുകാരി എം.എ ഷഹനാസ് കലന്തൂര്‍ ഗ്രൂപ്പ്ഓഫ് കമ്പനി മാനേജിങ് ഡയറക്ടര്‍ കലന്തൂരില്‍നിന്നും ഏറ്റുവാങ്ങുന്നു.

Sharing is caring!