പിടിച്ച് വെച്ച മൊബൈല്‍ ഫോണ്‍ തിരിച്ച് കിട്ടാന്പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ എം എസ് എഫ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചിട്ടും പിടിച്ച് വെച്ച മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കാത്തതിലും പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ കയ്യാങ്കളിയില്‍ പരിക്കേറ്റ് തിരുരങ്ങാടി താലൂക്കാശുപത്രിയിലുള്ള സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സന്റെ മൊഴിയെടുക്കാത്തതിലും പ്രതിഷേധിച്ച് പി.അബ്ദുല്‍ ഹമീദ് എം എല്‍ എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ ബക്കര്‍ ചെര്ന്നൂര്, ഇ.അബ്ദുറഹിമാന്, റസീനഹസീബ് എന്നിവരാണ് കുത്തിയിരിപ്പ് നടത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ ഇന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന ഉറപ്പില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




