ഇനി ഉമ്മര്ഖാന് എന്നാണ് പേരെങ്കില്ത്തന്നെ അതോടെ ഓട്ടമാറ്റിക്കലി രാജ്യദ്രോഹി ആവുമോ മിസ്റ്റര്‍? രാധാകൃഷ്ണനോട് വി.ടി ബല്‍റാം
മലപ്പുറം: രാജ്യദ്രോഹപരമായ കുറിപ്പ് ട്വീറ്റ് ചെയ്ത ഉമ്മന്‍ചാണ്ടിയെ തുറുങ്കിലടയ്ക്കണമെന്നും അദ്ദേഹത്തിന്റെ പേര് ഉമ്മര്ഖാന് എന്നാക്കണമെന്നും ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എ. ഇനി അഥവാ ഉമ്മര്ഖാന് എന്നാണ് പേരെങ്കില്ത്തന്നെ അതോടെ ഓട്ടമാറ്റിക്കലി രാജ്യദ്രോഹി ആവുമോ മിസ്റ്റര്‍ രാധാകൃഷ്ണാ എന്നാണ് ബല്‍റാം ചോദിച്ചത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ബല്‍റാം രാധാകൃഷ്ണനെതിരെ ആഞ്ഞടിച്ചത്.
വാ തുറന്നാല്‍ മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ മാത്രം സംസാരിക്കുന്ന ഈ ബി.ജെ.പി നേതാവിനെതിരെ ഐ.പി.സി സെക്ഷന്‍ 295 എ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ പിണറായി വിജയന്റെ പോലീസ് തയ്യാറാകുമോ എന്നും ബല്‍റാം വെല്ലുവിളിച്ചു.
‘ഉമ്മന്‍ചാണ്ടി പാക്ക് പ്രധാനമന്ത്രിയുടെയും പാക്ക് പട്ടാളത്തിന്റെയും മെഗാഫോണായി. പാക്ക് പ്രധാനമന്ത്രിയെ
ഇത്രയും അംഗീകരിക്കാന്‍ എന്താണു പ്രചോദനം? ഉമ്മന്‍ചാണ്ടിക്കു തീവ്രവാദികളുടെയും പാക്കിസ്ഥാന്റെയും ഭാഷയാണ്് എന്നടക്കം നിരവധി ഗുരുതരമായ ആരോപണങ്ങള്‍ നേരത്തെ ഉമ്മന്‍ ചാണ്ടിക്കെതിരെ രാധാകൃഷ്ണന് ഉയര്‍ത്തിയിരുന്നു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]