മലപ്പുറം നഗരസഭയുടെ മട്ടുപാവില്‍ മുട്ടക്കോഴി പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം നഗരസഭയുടെ  മട്ടുപാവില്‍ മുട്ടക്കോഴി  പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം: മലപ്പുറം നഗരസഭയുടെ മട്ടുപാവില്‍ മുട്ടക്കോഴി പദ്ധതി ഉദ്ഘാടനം ചെയ്തു . 2018-19 ജനകീയാസൂത്രണ പദ്ധതി പ്രകാരം 75 കുടുംബങ്ങള്‍ക്കാണ് കുടും കോഴിയും നല്‍കുന്നത്.
പതിനായിരം രൂപയില്‍ 5000 രൂപ നഗരസഭ വക സബ്‌സിഡിയാണ്. 10 മുട്ടക്കോഴിയും കൂടുമാണ് നല്‍കുന്നത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മറിയുമ്മ ശരീഫ് കോണോത്തൊടി അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഫസീന കുഞ്ഞിമുഹമ്മദ്,
കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, കപ്പൂര്‍ കൂത്രാട്ട് ഹംസ, കെ കെ മുസ്തഫ എന്ന നാണി,
ബുഷ്റ സക്കീര്‍ , സലീന റസാഖ്, സി ഡി എസ് പ്രസിഡണ്ടുമാരായ വി കെ ജമീല, കദീജ പന്തലാന്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. കെ. ഷാജി,
തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!