വിദ്യാഭ്യാസത്തിന്റെ പരമ പ്രധാന ലക്ഷ്യം നല്ലൊരു മനുഷ്യനാവുക എന്നതായിരിക്കണമെന്ന് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ

നിലമ്പൂര്‍: വിദ്യാഭ്യാസത്തിന്റെ പരമ പ്രധാന ലക്ഷ്യം നല്ലൊരു മനുഷ്യനാവുക എന്നതായിരിക്കണമെന്ന് അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. നിലമ്പൂര്‍ അമല്‍ കോളെജില്‍ കോളെജ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിലബസില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മാനുഷിക പരിഗണന എന്ന വിഷയം. രാഷ്ര്ടത്തിന്റെ പുരോഗതിക്ക് ആദ്യം വേണ്ടതും ഇതാണ്. എല്ലാവരേയും മനുഷ്യരായി കാണാനാണ് വവളര്‍ന്നുവരുന്ന തലമുറയേങ്കിലും പഠിക്കേണ്ടത്. പഠനവും ഉപരി പഠനവും ഇതില്‍ അധിഷ്ഠിതമായിരിക്കണം. ശാസത്രത്തെ മനുഷ്യരുടെ നന്‍മക്ക് വേണ്ടി മാത്രം ഉപയോഗിക്കണം. മനോഹരമായ ജീവിതം സ്വപനം കാണുന്നവര്‍ നല്ല മനുഷ്യരാകാനാണ് ആദ്യം പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പി.വി അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. പി.എം അബ്ദുല്‍ സാക്കിര്‍, കോളെജ് യൂനിയന്‍ ചെയര്‍മാന്‍ സുല്‍ഫീക്കറലി കണ്ണിയന്‍, സ്റ്റാഫ് അഡൈ്വസര്‍ എസ്. അനുജിത്, പി.എം ഉസ്മാനലി, കല്ലട കുഞ്ഞിമുഹമ്മദ്, എം.എം നദ്‌വി, മുഹമ്മദ് ബഷീര്‍, ടി.പി അഹമ്മദ് സലീം, അബ്ദുല്‍ റഷീദ്, എം.പി ഷഹന ഷെറിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോളെജിന് ഐ.എസ്. ഒ അംഗീകാര പത്രം കൈമാറ്റവും, കോളെജിന്റെ പ്രസിദ്ധീകരണമായ അമല്‍ വൈബ്‌സിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]