പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം: ഇ.മുഹമ്മദ് കുഞ്ഞി

മലപ്പുറം: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട സര്‍ക്കാറിനു നേതൃത്വം നല്കുന്ന സി.പി.എം തന്നെ കൊലപാതക്കേസുകളിലെ പ്രതികളായി വരുമ്പോള്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നീതിയുക്തമായ അന്വോഷണം പോലും നടത്താതെ ഡമ്മി പ്രതികളില്‍ കുറ്റം ചാര്‍ത്തുന്ന പോലീസിനു നേതൃത്വം നല്കുന്ന പിണറായി വിജയന് ആഭ്യന്തരം ഒഴിയണമെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി.പെരിയ ഇരട്ട കൊലപാതകം സി.ബി.ഐ അന്വോഷിക്കെണമെന്നാവശ്യപ്പെട്ട് മലപ്പുറം മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി.ഭാരവാഹികളായ വീക്ഷണം മുഹമ്മദ്, പി.എ.മജീദ്, പി.സി.വേലായുധന് കുട്ടി, കെ.പി.സി.സി.അംഗം വി.എസ്.എന്‍.നമ്പൂതിരി, എം.കെ.മുഹ്സിന്, കെ.എം.ഗിരിജ, എം.മമ്മു, സമീര്‍ മുണ്ടുപറമ്പ് പ്രസംഗിച്ചു.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]