വയനാട്ടില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ മലപ്പുറം പാണ്ടിക്കാട് സ്വദേശി ജലീല്‍
മലപ്പുറം: വയനാട് വൈത്തിരി ലക്കിടിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്
മലപ്പുറം പാണ്ടിക്കാട് സ്വദേശി ജലീല്‍. പാണ്ടിക്കാട് കാഞ്ഞിരപ്പടി സ്വദേശി ചെറുകപ്പള്ളി ജലീല്‍
2015 ല്‍ വീടുവിട്ടിറങ്ങിയതാണ് സി.പി.ഐ മാവോയിസ്റ്റ് ആശയങ്ങളിലാകൃഷ്ടനായാണു വീട്ടില്‍നിന്നും പോയത്.
നിലമ്പൂര്‍ പടുക്കവനത്തില്‍ മാവോയിസ്റ്റുകള്‍ പോലീസുമായുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷം രണ്ടുകഴിഞ്ഞു, കരുളായി പടുക്ക ഫോറസ്റ്റ് സ്റ്റേഷന് സമീപം 2016 നവംബര്‍ 24 ന് ഉച്ചക്ക് 12 മണിയോടെയാണ്
മാവോയിസ്റ്റ് നേതാക്കളായ കുപ്പുസ്വാമി എന്ന ദേവരാജ്, അജിത എന്നിവര്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചത്. 2013 ഫിബ്രവരിയിലാണ് നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ആദ്യമായി കണ്ടത്. തുടര്‍ന്ന് പോത്തുകല്ലിലെ വിവിധ വനമേഖലകള്‍, വഴിക്കടവ് പഞ്ചായത്തിലെ മരുത, പുഞ്ചക്കൊല്ലി, കരുളായി വനമേഖലയിലെ മാഞ്ചീരി, മുണ്ടക്കടവ് അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ്, ടി കെ കോളനി എന്നിവിടങ്ങളിലെല്ലാം പലപ്പോഴായി മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായി. കേരളത്തില്‍ തന്നെ ഒരു വനപാലകന് നേരെ വെടിയുതിര്‍ത്തതും പോലീസ് വാഹനത്തിന് വെടിയേറ്റതും നിലമ്പൂര്‍ മേഖലയിലെ പൂക്കോട്ടുംപാടം സ്േറ്റഷന് പരിധിയിലാണ്.
അതേ സമയം നിലമ്പൂര്‍ പടുക്കവനത്തില്‍നടന്നതു മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഏകപക്ഷീയ വെടിവെപ്പാണെന്ന ആരോണങ്ങളും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇതിനെതിരെ പോലീസ് രംഗത്തുവരികയും ചെയ്തിരുന്നു. മനുഷ്യാവകാശ സംഘടനകളും മാവോയിസ്റ്റ് പ്രതിനിധിയുടെ വെളിപ്പെടുത്തലുകളും പോലീസ് ഏകപക്ഷീയമായി വെടിവെപ്പ് നടത്തിയെന്നായിരുന്നു. തുടര്‍ന്നു പോലീസിനെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ടു തങ്ങള്‍ക്കു ലഭിച്ച തെളിവുകള്‍ പോലീസ് അന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
തങ്ങളുടെ ഭാഗം സാധുകരിക്കാന്‍ വേണ്ടുന്ന തെളിവുകള്‍ പ്രത്യേകം തെയ്ാറായക്കിയാണു പോലീസ് തെളിവുകള്‍ അന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പോലീസിനെതിരെ മാവോയിസ്റ്റുകള്‍ എ.കെ 47ഉപയോഗിച്ചുവെടിയുതിര്‍ത്തതായാണ് പോലീസ് പറഞ്ഞിരുന്നത്. എ.കെ-47ന് പുറമെ പമ്പ് ആക്ഷന്‍ഗണ്ണും മാവോയിസ്റ്റ് സംഘം ഉപയോഗിച്ചിരുന്നതായി മാവോയിസ്റ്റ് വേട്ട നടത്തിയ പോലീസ് ക്രൈംബ്രാഞ്ചിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവ സ്ഥലത്തുനിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണു വെടിവെച്ച ആയുധങ്ങളടെ തിരകളുടെ കാലികെയ്സുകള്‍ ലഭിച്ചതെന്നാണു പോലീസ് തെയ്യറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാടുവെട്ടിയന്ത്രവും മെറ്റല്‍ ഡിറ്റക്ടറും ഉപയോഗിച്ചു സംഭവ സ്ഥലത്തു നടത്തിയ തിരിച്ചിലിനിടയിലാണു എ.കെ 47തോക്കിന്റെ കാലികെയ്സുകള്‍ കുപ്പുദേവരാജിന്റെ മൃതദേഹം കിടന്ന ഭാഗത്തുനിന്നും ലഭിച്ചത്. കുപ്പുദേവരാജിന്റെ അംഗരക്ഷകനാണു എ.കെ 47തോക്കുപയോഗിച്ചു നിറയൊഴിച്ചതെന്നാണു പോലീസ് പറയുന്നത്.
വെടിവെപ്പ് നടന്ന സ്ഥലം നിബിഡ വനമായതിനാല്‍ മുള്‍ക്കാടുകളും കുറ്റിച്ചെടികളും കൂടുതലുള്ളതിനാലാണു കൂടുതല്‍ തിരകളും കാലികെയ്സുകളും കണ്ടെത്താന്‍ പ്രയാസമായതെന്നാണു പോലീസ് പറയുന്നത്. നിലവില്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ വടക്കന്‍ സംസ്ഥാനങ്ങളുടെ സായുധ ക്യാമ്പുകള്‍ അക്രമിച്ചും സേനക്കുനേരെ ഒളിയാക്രമം നടത്തിയും കൈവശപ്പെടുത്തിയതാണ്. സ്വന്തംജീവന് നഷ്ടപ്പെട്ടാലും മുതിര്‍ന്ന നേതാക്കളുടെ ജീവന് രക്ഷിക്കാനും പരുക്ക് പറ്റിയാല്‍ രക്ഷപ്പെടുത്തുകയും ചെയ്യുക എന്ന മാവോയിസ്റ്റുകളുടെ അടിസ്ഥാനപരമായ പ്രത്യേയ ശാസ്ത്രത്തിന്റെ വ്യതിചലനവും ഈ സംഭവത്തില്‍ കാണാന്‍ സാധിച്ചുവെന്നും അന്വഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
കുപ്പുദേവരാജിന്റെ തന്‍പ്രമാണിത്തം, മാവോവാദികളായ സ്ത്രീ അംഗങ്ങള്‍ക്കു നല്കുന്ന അമിത പിന്തുണയും ഇവര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നുവെന്നും പോലീസ് പറയുന്നു. അക്രമത്തില്‍കൊല്ലപ്പെട്ട അജിത കുപ്പുദേവരാജിന്റെ വലംകയ്യായി പ്രവര്‍ത്തിക്കാനായി തമിഴ്നാട്ടില്‍നിന്നും എത്തിയതായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. പരിചയ സമ്പന്നരായ മാവോയിസ്റ്റുകളായ വിക്രംഗൗഡ അടക്കമുള്ള ആളുകള്‍ക്കു നല്‍കുന്നതിലും കൂടുതല്‍ പ്രാധാന്യവും കരുതലും ഏറെ പരിചയക്കുറവുള്ള അജിതയ്ക്കു നല്‍കിയിരുന്നു. അജിത എന്ന മാവോവാദിയെ കുറിച്ചു തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിനു കൂടുതല്‍ അറിവുകള്‍ ഒന്നും ഇല്ലെന്നും പോലീസ് തെയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇതിനുപുറമെ കുപ്പുദേവരാജന് സേനാതാവണങ്ങളും പോലീസ് സ്റ്റേഷനുകളും അക്രമിച്ച് സേനാംഗങ്ങളെ വധിച്ച് ആയുധങ്ങള്‍ കൈവശപ്പെടുത്തിയതും ബാങ്ക് കവര്‍ച്ചനടത്തിയിന്റേയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. 1988ല്‍ തമിഴ്നാട് മധുരൈയിലെ ബാങ്ക് കൊളളയടിച്ച് 65ലക്ഷംരൂപ കവര്‍ച്ച ചെയ്ത സംഭവത്തോടെയാണു കുപ്പുദേവരാജന് അപ്രത്യക്ഷമാകുന്നത്. ഈസംഭവത്തോടെ കുപ്പുദേവരാജന് തന്റെ പ്രവര്‍ത്തന കേന്ദ്രം പീപ്പിള്‍വാര്‍ ഗ്രൂപ്പിലൂടെ ആന്ധ്രയിലേക്കും കര്‍ണാടകയിലേക്കും മാറ്റി. ഇതിനുപുറമെ കുപ്പുദേവരാജന് നടത്തിയ 10അക്രമങ്ങളുടെ ഒരു ലിസ്റ്റും പോലീസ് തെയ്യാറാക്കിയിരുന്നു.
നിലമ്പൂര്‍ കാട്ടില്‍ 2016 നവംബര്‍ 24ന് മാവോയിസറ്റുകള്‍ കൊല്ലപ്പെട്ടത് നിലമ്പൂര്‍ കാട്ടില്‍ നടന്ന മൂന്നാംവെടിവെപ്പില്. കരുളായി ഉള്‍വനത്തില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടിലില്‍ ആണ് മാവോയിസ്റ്റുകളായ കുപ്പുദേവരാജും അജിതയും
കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന്റെ ഏഴുമാസം മുമ്പ് ഫെബ്രുവരി 24ന് പുലര്‍ച്ചെ ആറരക്കായിരുന്നു കരുളായി ഉള്‍വനത്തിലെ കാഞ്ഞിരക്കടവില്വെച്ച് ആദ്യ വെടിവെപ്പുണ്ടായത്. പിന്നീട് മുണ്ടക്കടവ് കോളനിയില്‍വെച്ചായിരുന്നു സെപ്റ്റംബര്‍ 27നു രണ്ടാം വെടിവെപ്പ് നടന്നത്. ഈ രണ്ടു വെടിവെപ്പിലും തലനാരിഴക്ക് രക്ഷപ്പെട്ട മാവോയിസ്റ്റ് സംഘത്തിലുള്‍പ്പെട്ടവരാണ് 2017 നവംബറില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
ഫെബ്രുവരി 23ന് വൈകിട്ട് ഏഴേ മുപ്പതോടെ മുണ്ടക്കടവ് കോളനിയില്‍ മാവോവാദികളായ ആറംഗ സംഘം എത്തിയിരുന്നു. നിലമ്പൂര്‍ സി.ഐയ്ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം പത്ത് മണിയോടെ കോളനിയിലെത്തുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് പത്ത് മിനിട്ട് മുമ്പ് കോളനി വിട്ട മാവോവാദികളെ തിരയാന്‍ നിലമ്പൂര്‍ സി.ഐയുടെയും എസ്.ഐയുടെയും നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് ടീം രാത്രിതന്നെ രണ്ട് ഭാഗങ്ങളായി തിരിഞ്ഞ് വനത്തില്‍ പരിശോധന ആരംഭിച്ചിരുന്നു.
എന്നാല്‍ 24ന് പുലര്‍ച്ചെ മറ്റൊരു ടീമുമായി വനത്തിലെത്തിയ തണ്ടര്‍ബോള്‍ട്ട് അസിസ്റ്റന്റ് കമാണ്ടന്റ് സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മുമ്പിലേക്ക് ആയുധ ധാരികളായ മൂന്നംഗം സംഘം അകപ്പെടുകയായിരുന്നു. മുപ്പത് മീറ്ററോളം അടുത്തെത്തിയ ഈ സംഘം പോലീസിന് നേരെ അഞ്ചു റൗണ്ട് വെടിയുതിര്‍ത്തു. ഉടനെ തണ്ടര്‍ബോള്‍ട്ട് 10റൗണ്ട് തിരിച്ചും വെടി വെച്ചു .
വെടിഉതിര്‍ക്കാന്‍ സുരക്ഷിതസ്ഥാനം തേടുന്നതിനിടെ പോലീസിനു മുന്നില്‍ നിന്നും മൂന്നു മാവോയിസ്റ്റുകളും അതിവിദഗ്ദമായി രക്ഷപ്പെടുകയായിരുന്നു. സെപ്റ്റംബര്‍ 27നു രാത്രി മുണ്ടക്കടവ് കോളനിയില്‍ ക്ലാസെടുക്കാനെത്തിയ മാവോയിസ്റ്റുകളും പോലീസു തമ്മില്‍ നേരിട്ടുള്ള വെടിവെപ്പാണുണ്ടായത്.
രാത്രി ഏഴോടു കൂടി കോളനിയില്‍ എത്തിയ മാവോയിസ്റ്റ് സംഘം കോളനിവാസികളെ കമ്മ്യൂണിറ്റി ഹാളില്‍ വിളിച്ച് ചേര്‍ത്ത് യോഗം ചേര്‍ന്നു. വിവരം ലഭിച്ച പോലീസ് വിവിധ സ്റ്റേഷനുകളിലെ എസ് ഐ മാരായ ജ്യോതീന്ദ്രകുമാര്‍, അമൃതരംഗന് സുനില്‍ പുളിക്കല്‍, മനോജ് പറയറ്റ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും കോളനിയിലെത്തിയെങ്കിലും ആദിവാസികളുടെ ഇടയില്‍ ഇരിക്കുകയായിരുന്ന മാവോയിസ്റ്റുകളെ നേരിടാനായില്ല. പോലീസ് ജീപ്പിന്റെ വെളിച്ചത്തില്‍ ഇറങ്ങിയോടിയ മാവോയിസ്റ്റുകളെ പോലീസ് പിന്തുടരുകയും മാവോയിസ്റ്റുകള്‍ പോലീസുകാര്‍ക്കുനേരെ വെടിവെക്കുകയായിരുന്നു. മാവോയിസ്റ്റ് വെടിവെപ്പില്‍ പോലീസുകാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വെടിവെപ്പിനിടെ കരുവാരകുണ്ട് സേ്റ്റഷനിലെ ജീപ്പിന് വെടിയേല്‍ക്കുകയും ചെയ്തു. സി.പി.ഐ മാവോയിസ്റ്റിന്റെ പീപ്പിള്‍സ് ഗറില്ല ലിബറേഷന്‍ ആര്‍മി സബ് കമാന്‍ഡര്‍ സുന്ദരി, സംസ്ഥാന സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വിലയിട്ട വയനാട് സോമന്, കോയമ്പത്തൂര്‍ സ്വദേശി ശാന്തിവൂര് പാര്‍ഥിവന്‍, ആശ എന്നിവരങ്ങുന്ന 10അംഗ സംഘമാണ് അന്നു പോലീസിനു നേരെ വെടിയുതിര്‍ത്തത്. മാവോയിസ്റ്റുകളും പോലീസും തമ്മില്‍ 11 റൗണ്ട് വെടിവെപ്പാണ് നടന്നത്. അഞ്ച് റൗണ്ട് വെടിയുതിര്‍ത്ത മാവോയിസ്റ്റുകള്‍ക്ക് നേരെ പോലീസ് ആറ് റൗണ്ട് വെടിയുതിര്‍ത്തു. അന്ന് മാവോയിസ്റ്റുകളെ പിടിക്കാന്‍ ദിവസങ്ങളോളം കാട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]