17കാരിയെപലതവണ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മഞ്ചേരി കോടതി ജാമ്യം നല്‍കിയില്ല

മഞ്ചേരി: പതിനേഴ്കാരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ മഞ്ചേരി സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്ക് ജില്ലാ പോക്സോ സ്പെഷ്യല്‍ കോടതി ജാമ്യം നിഷേധിച്ചു. എളങ്കൂര്‍ കൂമംകുളം കോട്ടമ്മല്‍ ശങ്കരന് (45) ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന് തള്ളിയത്. പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടു പോയി മൂന്നു തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ 2019 ഫെബ്രുവരി ഒന്നിന് മഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]