മന്ത്രി ജലീലിനെതിരെ യൂത്ത്‌ലീഗ് ഹൈക്കോടതിയിലേക്ക്

മന്ത്രി ജലീലിനെതിരെ യൂത്ത്‌ലീഗ്  ഹൈക്കോടതിയിലേക്ക്

മലപ്പുറം: മന്ത്രി കെ.ടി ജലീല്‍ നടത്തിയ ബന്ധു നിയമനത്തിനെതിരെ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തേണ്ടത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്. അന്വേഷണം നടത്താത്തതിനു കാരണം അഴിമതി പുറത്ത് വരുമെന്ന ഭയമാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗമായ ഒരു മന്ത്രിക്കെതിരെ വ്യക്തമായ തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ട് സര്‍ക്കാര്‍ തന്നെ അന്വേഷണം വേണ്ടെന്നു വെക്കുന്നതിന് നീതീകരണമില്ല. പ്രാഥമികമായ അന്വേഷണം പോലും നടത്താതിരിക്കുന്നത് മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.

വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കും. ലോകായുക്തയില്‍ നല്‍കിയ പരാതിക്ക് പുറമെ ഹൈക്കോടതിയില്‍ കൂടി കേസ് നല്‍കാനുള്ള സാഹചര്യമാണ് സര്‍ക്കാരിന്റെ തീരുമാനം വഴി ഉണ്ടായതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Sharing is caring!