ഉള്‍വനത്തിലെ ആദിവാസി കുരുന്നുകളുടെ പഠനം ഇനി തീവണ്ടിയില്‍, തുറന്ന് കൊടുത്തത് അബ്ദുല്‍ വഹാബ് എം.പി
കരുളായി: ട്രെയിന്‍ മാതൃകയില്‍ രൂപകല്‍പന ചെയ്ത ഏകാധ്യാപക സ്‌കൂള്‍ പിവി അബ്ദുല്‍ വഹാബ് എംപി കുട്ടികള്‍ക്ക് തുറന്ന് കൊടുത്തു. സ്‌കൂളിലെ സൗകര്യങ്ങള്‍ പബ്ലിക് സ്‌കൂളുകളെ വെല്ലുന്ന രീതിയില്‍ ഹൈടെക് ആണ്. രണ്ട് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച നെടുംകയം കോളനിയിലെ ബദല്‍ സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിലായിരുന്നു.30 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. കരുളായി പഞ്ചായത്തില്‍ പിവി അബ്ദുല്‍ വഹാബ് എം പി നടപ്പാക്കിയ സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയില്‍ ഉള്‍പ്പെടുത്തിയാണ് വനംവകുപ്പ് വിട്ടുനല്‍കിയ ഒരേക്കര്‍ ഭൂമിയില്‍ 60 ലക്ഷം രൂപ ചിലവില്‍ കെട്ടിടം നിര്‍മ്മിച്ചത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് സന്‍സദ് പദ്ധയ്തിയില്‍ ഒരു ഏകാദ്ധ്യാപക വിദ്യാലയം ഹൈടെക് ആക്കി മാറ്റുന്നത്. ട്രെയിന്‍ രൂപത്തിലാണ് പെയിന്റിംഗ്. ഓഫിസ് റൂം എന്‍ജിന്‍ രൂപത്തിലും. ്രൈപമറി സ്‌കൂളാക്കി മാറ്റുക എന്ന ലക്ഷ്യത്തില്‍ നിര്‍മ്മിച്ച 4 ക്ലാസ് മുറികള്‍ കമ്പാര്‍ട്ട്മെന്റ് രൂപത്തിലും. ലൈബ്രറി, കമ്പ്യൂട്ടര്‍, ഗണിത ലാബുകളും സുസജ്ജമാണ്. സ്‌കൂളില്‍ എത്തുമ്പോള്‍ കുട്ടികളെ സ്വാഗതം ചെയ്യുന്നത് ഉല്ലാസ പാര്‍ക്ക്, പൂന്തോട്ടം എന്നിവയാണ്. സജ്ജീകരണങ്ങള്‍ക്ക് എം പി പതിനൊന്നര ലക്ഷം രൂപയും അനുവദിച്ചിരുന്നു. സ്‌കൂള്‍ മുറ്റത്ത് നടന്ന ചടങ്ങില്‍ നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വര്‍ അധ്യക്ഷനായിരുന്നു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അസൈനാര്‍, ജില്ലാ പഞ്ചായത്തംഗം സെറീന മുഹമ്മദാലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെരീഫ, ഡി എഫ് ഒ സജികുമാര്‍, വാര്‍ഡംഗങ്ങളായ കെ മനോജ്, സുനീര്‍, സ്‌കൂള്‍ അദ്ധ്യാപകന്‍ വിജയന്‍, കോളനി മൂപ്പന്‍ ശിവരാജന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. ജെ എസ് എസ് ജില്ലാ ഡയറക്ടര്‍ ഉമ്മര്‍കോയ സ്വാഗതവും വാര്‍ഡംഗം ലിസിജോസ് നന്ദിയും പറഞ്ഞു.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]