കോഡൂര്‍ പഞ്ചായത്തില്‍ കാളിങ് ബെല്‍ ഗുണഭോക്താക്കളുടെ സ്നേഹസംഗമം നടത്തി
മലപ്പുറം: കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ സ്നേഹിതാ കാളിങ് ബെല്‍ ഗുണഭോക്താക്കളുടെ സ്നേഹസംഗമം നടത്തി. പഞ്ചായത്ത് ഓഡിറ്റോറിയത്തില്വെച്ചുനടന്ന സംഗമം
പ്രസിഡന്റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് കെ.റാബിയഅധ്യക്ഷത വഹിച്ചു, ജില്ലാപഞ്ചായത്തംഗം ഷെറീന ഹസീബ് മുഖ്യാതിഥിയായിരുന്നു. കോഡൂര്‍ പഞ്ചായത്തില്‍ തനിച്ചുതാമസിക്കുന്ന നിര്‍ധനരെ കണ്ടെത്തി അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ കുടുംബശ്രീമിഷനും, പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കമ്മ്യൂണിറ്റി കൗണ്‍സിലര്‍ വി.ജസ്മ സ്വാഗതവും, വാര്‍ഡംഗം സജ്നമോള്‍ ആമിയന്‍ നന്ദിയും പറഞ്ഞു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




