പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാത്ഥി മുങ്ങി മരിച്ചു

പുഴയില്‍  കുളിക്കാനിറങ്ങിയ  വിദ്യാത്ഥി മുങ്ങി മരിച്ചു

വളാഞ്ചേരി: കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാത്ഥി മുങ്ങി മരിച്ചു. ഇരിമ്പിളിയം മോസ്‌കോ പള്ളിപ്പുറത്ത് വീട്ടില്‍ മണികണ്ഠന്റെ മകന്‍ സുകേഷ് (16) ആണ് മരിച്ചത്. വളാഞ്ചേരിയിലെ പാരലല്‍ കോളേജില്‍ പ്ലസ് വണ്‍ വിദ്യാത്ഥിയായ സുകേഷ് കൂട്ടുകാരോടൊപ്പം ഇരിമ്പിളിയം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പരീക്ഷാ ഹാള്‍ ടിക്കറ്റ് വാങ്ങിയതിന് ശേഷം തൂതപ്പുഴയില്‍ കാട്ടുമാടം കടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയില്‍ മുങ്ങിത്താഴ്ന്ന സുകേഷിനെ കൂട്ടുകാര്‍ ചേര്‍ന്ന് വളാഞ്ചേരിയിലെ നിസാര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വളാഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും. മാതാവ്: ലതാമണി. സഹോദങ്ങള്‍: സുജീഷ്, സുദേഷ്.

Sharing is caring!