പൊന്നാനി മാതൃ -ശിശു ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം, ജീവനക്കാരനെ സ്‌പെന്റ് ചെയ്‌തേക്കും

പൊന്നാനി മാതൃ -ശിശു ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം,  ജീവനക്കാരനെ സ്‌പെന്റ് ചെയ്‌തേക്കും

പൊന്നാനി:പൊന്നാനി മാതൃ – ശിശു ആശുപത്രിയില്‍ പ്രസവത്തിനിടയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ജീവനക്കാരനെ സസ്‌പെന്റ് ചെയ്യാന്‍ സാധ്യത. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പിന് കീഴില്‍ ഉന്നത സംഘത്തെ നിയോഗിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ.യുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ഗൈനക്കോളജിസ്റ്റ്, അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് വിദഗ്ദ ടീമിലുണ്ടാവുക.അന്വേഷണത്തിന്റെ ഭാഗമായി മാതൃ ശിശു ആശുപത്രി സൂപ്രണ്ടില്‍ നിന്ന് വിശദീകരണം തേടും.കുഞ്ഞിന്റെ മരണകാരണം ജീവനക്കാരുടെ അനാസ്ഥയെന്ന് കാണിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.ഡിഎംഒ,മനുഷ്യാവകാശകമ്മീഷന്‍ എന്നിവര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്.പുറങ്ങ് മാരയാമുറ്റത്തുള്ള തൈപറമ്പില്‍ മുഹമ്മദ് റിയാസ് – റംസീന ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്.പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇവരെ ഓപ്പറേഷന്‍ തിയേറ്ററിന്റെ താക്കോല്‍ ഇല്ലാത്തതിനാല്‍ യഥാ സമയം ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിക്കാനായിരുന്നില്ല.ഓപ്പറേഷന്‍ തിയേറ്റര്‍ പൂട്ടി ചാവിയുമായി ജീവനക്കാരന്‍ പോയതാണ് കാരണമെന്നാണ് വിശദീകരണം.തുടര്‍ന്ന് പത്ത് മിനിറ്റലധികം കഴിഞ്ഞാണ് ഓപ്പറേഷന്‍ തീയേറ്റര്‍ തുറക്കാനായത്.ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.സംഭവത്തെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവത്തില്‍ ആശുപത്രിയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് എല്ലാ സംവിധാനങ്ങളോടെയും ആരംഭിച്ച ആശുപത്രിയില്‍ ഉണ്ടായ സംഭവം ഗൗരവത്തോടെയാണ് ആരോഗ്യ വിഭാഗം അധികൃതര്‍ കാണുന്നത്. നവജാത ശിശുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തിന് ഉത്തരവാദിയായവരെ കണ്ടെത്തി വകുപ്പുതല നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. പൊന്നാനിയിലെ മാതൃ ശിശു ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവം രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം

Sharing is caring!