താനൂരിലെ സിപിഎം പ്രവര്‍ത്തകനും ബന്ധുവിനും വെട്ടേറ്റു, ആസൂത്രിത ശ്രമം
താനൂര്‍: അഞ്ചുടിയില്‍ സിപിഐ എം പ്രവര്ത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി അഞ്ചുടി സ്വദേശി ഷംസുവിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം.
ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വടിവാള്‍കൊണ്ടുള്ള ആക്രമണത്തില്‍ കൈകാലുകള്‍ക്ക് സാരമായ പരിക്കുണ്ട്. ആക്രമണത്തില്‍ ഷംസുവിന്റെ പിതൃസഹോദരന് മുസ്തഫ യ്ക്കും വെട്ടേറ്റു
ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേ മാറ്റി. തീര്‍ത്തും സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന തീരദേശത്ത് മന:പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു വിഭാഗത്തിന്റെ ആസൂത്രിതമായ ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എംആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അക്ബറിനെയും വെട്ടിവീഴ്ത്തിയിരുന്നു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




