പുത്തന്‍പള്ളി ജാറം കമ്മറ്റി മെമ്പര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
പൊന്നാനി: എരമംഗലം പുത്തന്‍പള്ളി ജാറം കമ്മറ്റി അംഗം പത്ത് കണ്ടത്തില്‍ അബ്ദുല്‍ ഗഫാറിനെ വിവിധ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു .
പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തുകോടതിയില് ഹാജരാക്കിയ ഇയാള്‍ അറസ്റ്റ് ചെയ്ത കേസില്‍ ജാമ്യം നേടിയെങ്കിലും മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ കബളിപ്പിച്ച് നിരവധിതവണ ഇയാള്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്ന് പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്ന ഇയാള്ഒളിസങ്കേതത്തില് നിന്ന് പുറത്ത് കടന്ന ഉടനെ അറസ്റ്റില്‍ ആകുകയായിരുന്നു. വിവിധ കോടതികളിലായി നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഇയാള്‍ പുത്തന്‍പള്ളി ജാറം കമ്മറ്റിയിലെ പ്രതിപക്ഷ അംഗമാണ്.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




