അങ്ങാടിപ്പുറത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
മലപ്പുറം: അങ്ങാടിപ്പുറത്ത് സമീപം വലമ്പൂരില്‍ നെച്ചിക്കുളത്ത് യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വലമ്പൂര്‍ നെല്ലിക്കളം മൂന്നാക്കല്‍ ഫഹ്ദ് (30) നെയാണ് കരിമല റോഡിന് സമീപം കുന്നിന് ചരിവില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതല്‍ ഫണ്ട് ദി നെ കാണാതായതാണ്. നാട്ടില്‍ ചെറിയ കട നടത്തി വരികയായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. മുന്നാക്കല്‍ അബൂബക്കര്‍ ഹാജി – ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഷറഫീന. മകന്: ഫനാന്. മങ്കട പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




