കാഴ്ചയില്ലാത്തവര്‍ക്ക് ജീവിതമാര്‍ഗമൊരുക്കി മലപ്പുറം നഗരസഭ

കാഴ്ചയില്ലാത്തവര്‍ക്ക് ജീവിതമാര്‍ഗമൊരുക്കി മലപ്പുറം നഗരസഭ

മലപ്പുറം: കാഴ്ചയില്ലാത്തവര്‍ക്ക് ജീവിതമാര്‍ഗമൊരുക്കി മലപ്പുറം നഗരസഭ. പോപ്കോണ്‍ നിര്‍മാണ യൂണിറ്റും കോഫിഷോപ്പും നല്‍കിയാണ് കാഴ്ചയില്ലാത്തവരെ നഗരസഭ നെഞ്ചോടുചേര്‍ത്തിയിരിക്കുന്നത്. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാഴ്ച പരിമിതര്‍ക്കായുള്ള പ്രത്യേക തൊഴില്‍ പദ്ധതി ‘മധുരക്കാഴ്ച’ തുടങ്ങിയത്.
കോട്ടക്കുന്നില്‍ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് ഓഡിയോ ലൈബ്രറിക്ക് മുന്‍വശത്താണ് കോഫിഷോപ്പും പോപ്പ്കോണ്‍ യൂണിറ്റും പ്രവര്‍ത്തിക്കുക. വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ കാഴ്ചയില്ലാത്തവര്‍ക്കായി സംസ്ഥാനത്ത് ഉണ്ടെങ്കിലും ഒരു തദ്ദേശ സ്ഥാപനം ആദ്യമായാണ് കോഫി ഷോപ്പ് ഉള്‍പ്പെടെയുള്ള നിര്‍മാണ യൂണിറ്റ് ആരംഭിച്ചു നല്‍കുന്നത്. ആദ്യഘട്ടത്തില്‍ പദ്ധതിക്കായി 90,000 രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല നിര്‍വഹിച്ചു. ഹാരിസ് ആമിയന്‍ അധ്യക്ഷനായി. സ്‌കൂ സ്ഥിരം സമിതി അധ്യക്ഷ രായമറിയുമ്മ ഷെരീഫ്, , ഫസീന കുഞ്ഞിമുഹമ്മദ്, കൗണ്‍സിലര്‍മാരായ കെ കെ മുസ്തഫ, തോപ്പില്‍ മുഹമ്മദ് കുട്ടി, സലീന റസാഖ്, അഡ്വ റി നിഷ റഫീഖ്,സൈനബ തണ്ടുതുലാന്‍, കെ.എ. രഘുനാഥ്, സുധീര്‍, സി എ റസാഖ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!