വ്യാജ സ്വര്‍ണം പണയം വച്ച് ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍

വ്യാജ സ്വര്‍ണം പണയം വച്ച് ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍

 

മഞ്ചേരി : വ്യാജ സ്വര്‍ണം പണയം വച്ച് ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. മഞ്ചേരി പയ്യനാട് ഏറാന്തൊടി മുഹമ്മദ് അഷ്‌റഫ്(33)നെയാണ് സി ഐ എന്‍ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. മഞ്ചേരി യൂണിയന്‍ ബാങ്ക് ശാഖയില്‍ നിന്നും 2015 ല്‍ വ്യാജസ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പ്രതി മറ്റ് പല ബാങ്കുകളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പണയം വെച്ച വ്യാജ സ്വര്‍ണം തിരിച്ചെടുക്കാനോ പലിശ അടവാക്കാനോ പ്രതി ശ്രമിക്കാറില്ല. മുതല്‍ തിരിച്ചെടുക്കാനായി ബാങ്കുകള്‍ ലേലത്തിന് വെക്കുമ്പോഴാണ് പണയാഭരങ്ങള്‍ വ്യാജമാണെന്ന് തിരിച്ചറിയുന്നത്. സംഭവത്തിന്‌ശേഷം മുങ്ങിയ പ്രതി കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്താറില്ല. ഇത് പൊലീസിനെ കുഴക്കി. ഇയാള്‍ എറണാകുളത്തില്‍ താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പിടിയിലായത്. സമാനമായ കേസില്‍ ഇയാളെ മുമ്പും മഞ്ചേരി പൊലീസ് പിടികൂടിയിട്ടുണ്ട്. മഞ്ചേരി സിഐ ക്കൊപ്പം എസ്‌ഐ മുഹമ്മദ്, എഎസ്‌ഐ ശുഹൈബ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, ഗിരീഷ് ഓട്ടുപാറ, പി സഞ്ജീവ്, ദിനേശ് ഇരുപ്പകണ്ടന്‍, മുഹമ്മദ് സലീം പൂവ്വത്തി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Sharing is caring!