ഭാര്യാ സഹോദരിയെ തോട്ടില്‍ തള്ളിയിട്ട ശേഷം മുക്കി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് മഞ്ചേരി കോട

ഭാര്യാ സഹോദരിയെ തോട്ടില്‍  തള്ളിയിട്ട ശേഷം മുക്കി  കൊലപ്പെടുത്തിയെന്ന  കേസില്‍ പ്രതി കുറ്റക്കാരനെന്ന്  മഞ്ചേരി കോട

മഞ്ചേരി: ഭാര്യാ സഹോദരിയെ തോട്ടില്‍ തള്ളിയിട്ട ശേഷം മുക്കി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്). ശിക്ഷ ഇന്ന് പ്രസ്താവിക്കും. പെരിന്തല്‍മണ്ണ അരക്കുപറമ്പ് പള്ളിക്കുന്ന് വെല്ലടിക്കാട്ടില്‍ അബ്ദുറഹിമാന്‍ (60) ആണ് പ്രതി. അബ്ദു8റഹിമാന്റെ ഭാര്യാ സഹോദരിയായ എടയൂര്‍ പൂക്കാട്ടിരി ജുവൈരിയ്യയാണ് കൊല്ലപ്പെട്ടത്. 2015 ആഗസ്റ്റ് ആറിനാണ് സംഭവം.
വീട്ടിലെ ആഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ ജുവൈരിയ അബ്ദുറഹിമാനെ സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആരോപണങ്ങള്‍ ബലപ്പെട്ടതോടെ ദര്‍ണ്മയില്‍വെച്ച് സത്യം ചെയ്തുതരാമെന്ന് വിശ്വസിപ്പിച്ച് അബ്ദുറഹിമാന്‍ ജുവൈരിയയെ തമിഴ്‌നാട് അപ്രപാളയത്ത് കൊണ്ടുപോയി. അവിടെവെച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. ദര്‍ണ്മയിലേക്കുള്ള ബസ്‌യാത്രക്കിടയില്‍ പ്രതി ജുവൈരിയക്ക് ഉറക്കഗുളിക നല്‍കിയിരിന്നു. അബോധാവസ്ഥയിലായ ജുവൈരിയയെ പുഴയിലേക്ക് തള്ളാന്‍ പലതവണ ശ്രമിച്ചു. ശ്രമം പാളിയതോടെ ബസില്‍ നാട്ടിലേക്ക് മടങ്ങി. പെരിന്തല്‍മണ്ണയില്‍ ബസിറങ്ങിയ ശേഷം അബോധാവസ്ഥയിലുള്ള ജുവൈരിയയെ ഓട്ടോറിക്ഷയില്‍ കയറ്റി പൂക്കാട്ടിരി തോടിനടുത്തേക്ക് കൊണ്ടു പോയി. പാങ്ങോട്-മണ്ടായി ട്രാക്ടര്‍ പാലത്തില്‍ നിന്നും ജുവൈരിയ്യയെ തോട്ടിലേക്ക് തള്ളിയിട്ട് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. തെളിവ് നശിപ്പിക്കുന്നതിനായി ജുവൈരിയ്യയുടെ വസ്ത്രങ്ങള്‍ അഴിച്ച് തോട്ടില്‍ ഒഴുക്കി കളയുകയും രണ്ട് സ്വര്‍ണ്ണ വളകളും മാലയും മൊബൈല്‍ ഫോണും കവര്‍ന്നു. തൊണ്ടിമുതലുകള്‍ അബ്ദുറഹിമാന്റെ വീട്ടില്‍ നിന്നും ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. സൈബര്‍ പൊലീസിന്റെ രേഖകളും അബ്ദുറഹിമാന്റെ കുറ്റകാരനാണെന്ന് തെളിയിക്കാന്‍ സഹായിച്ചു. വളാഞ്ചേരി സിഐ ആയിരുന്ന കെ ജി സുരേഷ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42 സാക്ഷികളുള്ള കേസില്‍ 23 പേരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 55 രേഖകളും എട്ട് തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു ഹാജരായി.

Sharing is caring!