അഖിലേന്ത്യാ സോഫ്റ്റ്ബോള്‍ വനിതാ ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍ യൂണിവേഴ്സിറ്റിയില്‍
തേഞ്ഞിപ്പലം:അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ സോഫ്റ്റ് ബോള്‍ വനിതാ ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ 7.30-ന് തുടക്കമാകും. ഈ വര്‍ഷത്തെ അഞ്ചാമത്തെ അഖിലേന്ത്യാ മത്സരത്തിനാണ് കാലിക്കറ്റ് സര്‍വകലാശാല ആഥിത്യം വഹിക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ മൂന്ന് ഗ്രൗണ്ടുകളിലായാണ് മത്സരങ്ങള്‍. രാജ്യത്തെ 73 സര്‍വകലാശാലകളില്‍ നിന്നായി 1500 താരങ്ങള്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരിക്കും. ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് അഞ്ചിന് സമാപിക്കും. മത്സരങ്ങള്‍ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കായിക വിഭാഗം ഡയറക്ടര്‍ ഡോ.വി.പി.സക്കീര്‍ ഹുസൈന് അറിയിച്ചു
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]