വയനാട് പി.പി സുനീറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി

വയനാട് പി.പി സുനീറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറം: വയനാട് ലോകസഭാ തെരഞ്ഞെടുപ്പില്‍ സുനീറിനെ സ്ഥാനാര്‍ഥിയാക്കണമെന്നആവശ്യവുമായി സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്ത്.
വയനാട്ടെ വിജയം തിരിച്ചുപിടിക്കാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കടന്ന് സി.പി.ഐ.
വെള്ളിയാഴ്ച്ച ചേര്‍ന്ന ജില്ലാ എക്‌സിക്യുട്ടീവ് സ്ഥാനാര്‍ത്ഥി സാദ്ധ്യതാ പാനല്‍ തയ്യാറാക്കി. സി.പി.ഐ മുന്‍ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായ പി.പി. സുനീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ താത്പര്യം.

ജില്ലാ കൗണ്‍സില്‍ സമര്‍പ്പിച്ച സാദ്ധ്യതാപാനല്‍ ഈമാസം 3, 4 തീയതികളിലായി ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. വയനാട്, കോഴിക്കോട് ജില്ലാ കമ്മിറ്റികളും സാദ്ധ്യതാപാനല്‍ നല്‍കേണ്ടതുണ്ട്. വയനാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ തവണ മത്സരിച്ച സത്യന്‍ മൊകേരിയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. മലപ്പുറത്ത് നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനം മികച്ച രീതിയില്‍ നടത്തിയ പി.പി. സുനീര്‍ സംസ്ഥാന നേതാക്കളുടെയടക്കം വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. സംസ്ഥാന എക്‌സിക്യുട്ടീവിലേക്ക് ഉയര്‍ത്തുകയും ചെയ്തു.

Sharing is caring!