അന്താരാഷ്ര്ട നിലവാരത്തിലേക്കുയരുന്ന മലപ്പുറം ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളിലേക്ക് നഗരസഭ വക ലാബുകള്‍
മലപ്പുറം: അന്താരാഷ്ര്ട നിലവാരത്തിലേക്കുയരുന്ന മലപ്പുറം ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളിലേക്ക് നഗരസഭ വക ലാബുകള്‍. മുപ്പത് ലക്ഷത്തോളം ചെലവില്‍ സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, ഫിസിക്സ്, ബയോളജി ലാബുകള്‍ എന്നിവയാണ് സ്ഥാപിച്ചത്. മൂന്ന് വിശാലമായ ക്ലാസ് മുറികളിലാണ് ലാബ് സജജീകരിച്ചിട്ടുള്ളത്. പ്രാക്ടിക്കല്‍ പഠനത്തിന് ഇത്രയേറെ സൗകര്യമുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ വിരളമായിരിക്കും. 2018-19 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് തുക ചെലവഴിച്ചത്.
നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഫസീന കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മറിയുമ്മ ശരീഫ്, കൗണ്‍സിലര്‍മാരായ ഒ സഹദേവന്, ഹാരിസ് ആമിയന്‍, കെ.കെ മുസ്തഫ എന്ന നാണി, അഡ്വ. റിനിഷ റഫീഖ്, പിടിഎ പ്രസിഡണ്ട് തസീഫ് തോരപ്പ, പ്രിന്‍സിപ്പല്‍ മനോജ് മാസ്റ്റര്‍, ഹെഡ്മാസ്റ്റര് സലാം, പിടിഎ അംഗങ്ങളായ ഉപ്പൂടന്‍ ഷൗക്കത്ത്, മുട്ടേങ്ങാടന്‍ മുഹമ്മദലി ഹാജി, ടി ജൗഹര്‍ ബാബു, നജ്മുദ്ദീന് ശാന്തി കുഞ്ഞാന്, മഞ്ജുഷ, പിച്ചന് ബഷീര്‍, മുനിസിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍ സി.എ റസാഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]