കാലിക്കറ്റ് സി. സോണ്‍ കലോല്‍സവം: യൂത്ത് ലീഗ്, എം.എസ്.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം,20യൂത്ത്‌ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകര്‍അറസ്റ്റില്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സി. സോണ്‍ കലോല്‍സവത്തോടനുബന്ധിച്ചു സര്‍വകലാശാലയിലേക്ക് യൂത്ത് ലീഗ്, എം എസ് എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. 20 യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല സി. സോണ്‍ കലോല്‍സവത്തില്‍ ഏതാനും വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാത്തതിനെതിരെ കോടതി ഉത്തരവുമായി എത്തിയ എം എസ് എഫ് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളെ വ്യാഴായ്ച്ച സെനറ്റ് ഹാള്‍ പരിസരത്ത് എസ് എഫ് ഐ ക്കാര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് യൂത്ത് ലീഗ്, എം എസ് എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
.രാവിലെ പത്തര മണിയോടെ ആരംഭിച്ച മാര്‍ച്ച് സര്‍വകലാശാല കവാടത്തില്‍ പോലീസ് തടഞ്ഞു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ സര്‍വകലാശാല സെനറ്റ് ഹാളിന്റെ ഇരുമ്പ് വേലി ചാടിക്കടന്ന് അകത്തേക്ക് പ്രവേശിക്കുകയും കലോത്സവത്തിന്റെ കമാനങ്ങളും തോരണങ്ങളും ബോര്‍ഡുകളും തകര്‍ത്തു. കലോല്‍സവം നടക്കുന്ന വേദിയിലേക്ക് കുതിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി പുറത്തേക്ക് ഓടിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജിനിടെ കല്ലേറിലും മറ്റുമായി അഞ്ച് പോലീസുകാര്‍ക്കും രണ്ട് മാധ്യമ പ്രവര്‍ത്തര്‍ക്കും എതാനും വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. സംഘര്‍ഷം കാരണം ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
പോലീസിനെയും മറ്റും മറ്റും അക്രമിച്ചതിന് 20 എം എസ് എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികളെ കലോല്‍സവത്തില്‍ പങ്കെടുപ്പിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനിടെ സമരവുമായെത്തി അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ് പറഞ്ഞു. പോലീസുകാരായ സജീവ്, സുജേഷ്, അജയന്‍, സുമോദ്, അഭിജിത്ത് എന്നിവര്‍ക്കും ഏഷ്യാനെറ്റ് ക്യാമറാമാന്‍ വി. ആര്‍ രാഗേഷ്, ദേശാഭിമാനി റിപ്പോര്‍ട്ടര്‍ സിറില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കും ഏതാനും സമരക്കാര്‍ക്കുമാണ് പരിക്കേറ്റത്. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി സിഐ ഗംഗാധരന്‍, മലപ്പുറം സി ഐ പ്രോംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പോലീസുകാര്‍ ക്രമസമാധാന പാലനത്തിനെത്തിയിരുന്നു.
കാലിക്കറ്റ് സര്‍വകലാശാല സി. സോണ്‍ കലോല്‍സവത്തില്‍ ഏതാനും വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാത്തതിനെതിരെ കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചെത്തിയ എം എസ് എഫ് നേതാക്കളെയും പോലീസിനേയും വ്യാഴാഴ്ച്ച സെനറ്റ് ഹാളിനു മുമ്പില്‍ അക്രമിച്ചതിന് രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.എസ് എഫ് ഐ പ്രവര്‍ത്തകരായ പെരിന്തല്‍മണ്ണയിലെ വലിയപറമ്പില്‍ വി.രാഹുല്‍ 22, കരുവാരകുണ്ടിലെ മാഞ്ചീരി വീട്ടില്‍ എം.സജാദ് 23 എന്നിവരാണ് അറസ്റ്റിലായത്.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]