പൊന്നാനിയില്‍ മതപഠനകേന്ദ്രത്തില്‍ വെച്ച് നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: കര്‍ണാടക സ്വദേശി പിടിയില്‍

പൊന്നാനിയില്‍ മതപഠനകേന്ദ്രത്തില്‍ വെച്ച് നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: കര്‍ണാടക സ്വദേശി പിടിയില്‍

പൊന്നാനി: പൊന്നാനിയില്‍ നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കര്‍ണാടക സ്വദേശി പിടിയില്‍.പൊന്നാനിയില്‍ മതപഠനത്തിന് എത്തിയ ബങ്കല്‍കോട്ട് ലോകപ്പൂര്‍ സ്വദേശി ഹടപ്പാട് അശോക്(37)നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കര്‍ണാടകയിലെ മംഗലാപുരത്തിനടുത്ത് ഉള്ളാലില്‍ ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതിയെ അന്യേഷണ സംഘം പിടികൂടിയത്.സംഭവം കഴിഞ്ഞ ഉടനെ പൊന്നാനിയില്‍ നിന്ന് കര്‍ണാടകയിലെ താമസ സ്ഥലത്തേക്ക് കടന്ന പ്രതി പാസ്‌പോര്‍ട്ട് തരപ്പെടുത്തി വിദേശത്തേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള അന്യേഷണ സംഘത്തിന്റെ വലയിലാവുന്നത്.മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ച് അതി വിദഗ്തമായ നീക്കങ്ങളിലൂടെയാണ് സംഘം കര്‍ണാടകയിലെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.പൊന്നാനിയില്‍ മതപഠനത്തിനെത്തിയ കുടുബത്തിലെ നാലരവയസുകാരിയെയാണ് ഇവിടെ അന്തേവാസി ആയിരുന്ന പ്രതി ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയാക്കിയത്.തുടര്‍ന്ന് നാട്ടിലേക്ക് കടക്കുകയായിരുന്നു.

കുട്ടിയില്‍ കണ്ട ശാരീരിക അസ്വസ്ഥതകള്‍ മൂലം ആശുപത്രിയില്‍ എത്തിച്ചതോടെയാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം സഭാ നടത്തിപ്പുകാരും കുട്ടിയുടെ മാതാപിതാക്കളും അറിയുന്നത്.സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയില്‍ പൊന്നാനി പോലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ വൈകിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.ഏറെ നാളായി കാസര്‍കോട് താമസിച്ചിരുന്ന കൊല്ലം സ്വദേശികളായ കുട്ടിയുടെ കുടുംബം 15 ദിവസം മുന്‍പാണ് പൊന്നാനിയിലെ സഭയില്‍ മതപഠനത്തിനായി എത്തിയത്. മാതാപിതാക്കളും രണ്ടുകുട്ടികളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. സ്ത്രീകളേയും പുരുഷന്‍മാരെയും രണ്ടിടങ്ങളിലായാണ് ഇവിടെ താമസിപ്പിക്കുന്നതെങ്കിലും അമ്മയോടോപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി പിതാവിനെ കാണാന്‍ ആഗ്രഹം പ്രകടപ്പിക്കുമ്പോള്‍ ഇടയ്ക്കിടെ പിതാവ് താമസിക്കുന്നിടത്തേക്ക് പോകുന്നത് പതിവാണ്.ഇവിടെ വച്ചാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

സംഭവത്തില്‍ സ്ഥാപന മേധാവികള്‍ തന്നെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്തത്. കൗണ്‍സിലിംഗ് നടത്തിയതോടെ കുട്ടി പീഡനത്തിനിരയായതായി ചൈല്‍ഡ് ലൈനിന് ബോധ്യപ്പെട്ടതോടെ ചൈല്‍ഡ് ലൈനും, സ്ഥാപന മേധാവികളും പൊന്നാനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇവിടെ താമസിച്ച് മതപഠനം നടത്തി വന്ന മറ്റൊരു അന്തേവാസിയാണ് കുട്ടിയെ പീഡിപ്പിച്ചെതെന്ന സൂചന പോലീസിന് നേരത്തെ ലഭിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിയുന്ന തെളിവുകള്‍ ഒന്നും തന്നെ പോലീസിന് ലഭിച്ചിരുന്നില്ല.പ്രതിക്കെതിരെ പൊലീസ് പോക്സോ പ്രകാരം നേരത്തെ തന്നെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.പിടിയിലായ പ്രതിയെ പൊന്നാനിയിലെത്തിച്ച് പോലീസ് ചോദ്യം ചെയ്ത് വരികയാണ്.പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ എഎസ്‌ഐ മാരായ സുധീര്‍,സുബാഷ്,എസ് സി പി ഒ മാരായ വര്‍ഗ്ഗീസ് സനോജ്,എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടൂത്തത്.തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കി.

Sharing is caring!