വളാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.വി.ഉണ്ണികൃഷ്ണന്റെ പക്കല്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നുകളയാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

വളാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.വി.ഉണ്ണികൃഷ്ണന്റെ പക്കല്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നുകളയാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

വളാഞ്ചേരി: നഗരസഭ വൈസ്‌ചെയര്‍മാന്‍ കെ.വി.ഉണ്ണികൃഷ്ണന്റെ പക്കല്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നുകളയാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ വളാഞ്ചേരിി പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി കേസുകളില്‍ പ്രതിയായ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി മുകേഷ് അലിയാസ് ബാഷ, ബാഷ അലിയാസ് ലാലു എന്നീ പേരുകളില്‍ അറിയപ്പെടുന്ന യുവാവാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നാണ് വളാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാനും വളാഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കെ.വി ഉണ്ണികൃഷ്ണന്റെ കൈയ്യില്‍നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമം നടന്നത്.കേസില്‍ 2-ാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒന്നാംപ്രതിയായ മുകേഷിനെ തിരച്ചറിഞ്ഞെങ്കിലും അറസ്ററിലായിരുന്നില്ല.വയനാട് രണ്ടര കോടിയോളം രൂപയുടെ പണംതട്ടിയ കേസില്‍ റിമാന്റിലായിരുന്ന പ്രതിയെ വളാഞ്ചേരി പോലീസ് തുടര്‍ന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു.ഇതോടെയാണ് കേസിലെ മുഖ്യപ്രതിയായ മുകേഷ് അറസ്റ്റിലാവുന്നത്.നഗരസഭ വൈസ് ചെയര്‍മാന്റെ ബാഗ് തട്ടിപ്പറിച്ച കേസില്‍ ഇയാളെ കൂടാതെ ഒരാളും കൂടി പിടിയിലാകാനുണ്ട്.28000 രൂപയടങ്ങുന്ന ബാഗാാണ് തട്ടിപ്പറിക്കാന്‍ ശ്രമം നടത്തിയത്.തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Sharing is caring!