തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെ കുറ്റിക്കാട്ടില്‍ അജ്ഞാത മൃതദേഹം

തിരൂര്‍ റെയില്‍വെ  സ്റ്റേഷനിലെ കുറ്റിക്കാട്ടില്‍ അജ്ഞാത മൃതദേഹം

തിരൂര്‍: റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാട്ടില്‍ പുരുഷന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. സ്റ്റേഷന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസില്‍ അറിയിച്ചു.അമ്പതു വയസു തോന്നിക്കുന്നയാളിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുള്ളതായി പോലീസ് സംശയിക്കുന്നു. ചുകന്ന കള്ളി ഷര്‍ട്ടും അടിവസ്ത്രവുമാണ് ധരിച്ചിരിക്കുന്നത്. സമീപത്ത് ചെരിപ്പുണ്ട്.ആര്‍.പി.എഫ് എസ്.ഐ: ഷിനോജ്, തിരൂര്‍ എസ്.ഐ. സുമേഷ് സുധാകര്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Sharing is caring!