റിയാദിലുണ്ടായ വാഹന അപകടത്തില്‍ പഴമള്ളൂര്‍ സ്വദേശി മരിച്ചു

റിയാദിലുണ്ടായ വാഹന അപകടത്തില്‍ പഴമള്ളൂര്‍ സ്വദേശി മരിച്ചു

മക്കരപറമ്പ്: റിയാദിലുണ്ടായ വാഹന അപകടത്തില്‍ പഴമള്ളൂര്‍ സ്വദേശി മരിച്ചു. പഴമള്ളൂര്‍ സിറ്റിയിലെ പരേതയായ കോട്ടക്കാരന്‍ മറിയുമ്മയുടെ മകന്‍ കറുത്തോടന്‍അബ്ദുസമദ് (55) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെജോലി സ്ഥലത്ത് നിന്ന് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ട്രെയ്‌ലര്‍ ഇടിക്കുന്നത്. പരുക്കേറ്റ സഹയാത്രികനായ വിദേശിയും മരിച്ചിട്ടുണ്ട്, മകന്റെ വിവാഹാവശ്യാര്‍ത്ഥം അവധിക്ക് നാട്ടില്‍ വരാനിരിക്കെയാണ് ദുരന്തം തേടിയത്തിയത്. ദീര്‍ഘകാലമായി സൗദിയിലാണ് ജോലി ചെയ്യുന്നത്.സമൂസ്സപ്പടിയിലെ ആദ്യകാല സമൂസ്സമണ്ടയുടെ വ്യാപാരിയായിരുന്നു ,പിതാവ് പരേതനായ കറുത്തോടന്‍ കുഞ്ഞലവി (മീനാര്‍ക്കുഴി) ഭാര്യ: ഹഫ്‌സത്ത് പാട്ടുപ്പാറ (ഒറ്റത്തറ) മക്കള്‍: ഉമ്മുഹബീബ, മുഹമ്മദ് നിസാര്‍ (ജിദ്ധ) ആ സി ഫ ,ഫാത്തിമ സുഹറ, സുല്‍ത്താന മിസരിയ്യ മരുമക്കള്‍: അബ്ദുല്‍ റഫീഖ് കുഴിയേ ങ്ങല്‍ (മക്കരപറമ്പ്) ഷബീര്‍ ഉള്ളാട്ടുപ്പാറ (കാച്ചി നിക്കാട്) അനീസ് കുഴിയേ ങ്ങല്‍ (മക്കരപറമ്പ്) ഖമ്പറടക്കം റിയാദില്‍ നടത്തുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു.ജനാസ നമസ്‌ക്കാരം ഇന്ന് പഴമള്ളൂര്‍ ജുമാ മസ്ജിദില്‍ നടക്കും

Sharing is caring!