ഭാര്യയെകൊണ്ട് വീട്ടിലെത്തിയ വ്യാജ സിദ്ധന്റെ കാലുതടവിപ്പിച്ചു, സംഭവം കോട്ടക്കലില്‍

ഭാര്യയെകൊണ്ട് വീട്ടിലെത്തിയ വ്യാജ സിദ്ധന്റെ കാലുതടവിപ്പിച്ചു, സംഭവം കോട്ടക്കലില്‍

മലപ്പുറം: ഭാര്യയെകൊണ്ട് വീട്ടിലെത്തിയ വ്യാജ വിദ്ധന്റെ കാലുതടവിപ്പിച്ചതായും
വ്യാജ സിദ്ധന് വഴങ്ങി കൊടുക്കാത്തതിന് ഭര്‍ത്താവും കുടുംബവും മര്‍ദിച്ചതായും യുവതി.
കോട്ടക്കല്‍ ചെനക്കല്‍ സ്വദേശിയുടെ 31വയസ്സുളള മകളാണ് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതി വളാഞ്ചേരിയിലെ നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊണ്ടോട്ടി സ്വദേശിയായ വ്യാജ സിദ്ധന്‍ പറയുന്നതാണ് ഭര്‍ത്താവും കുടുംബവും അനുസരിക്കുന്നതെന്നും ഇത് അംഗീകരിക്കാത്ത തന്നെ മര്‍ദിക്കുകയാണെന്നുമാണ് യുവതിയുടെ പരാതി. അഞ്ചു വര്‍ഷം മുന്‍പ് വെട്ടിച്ചിറ കൂടശ്ശേരിപ്പാറ പട്ടര്‍കല്ലിലുള്ള ഭര്‍തൃ വീട്ടില്‍ സന്ദര്‍ശനം നടത്തിത്തുടങ്ങിയ വ്യാജ സിദ്ധന്‍ വീട്ടുകാരുടെ നിയന്ത്രണം ഏറ്റെടുത്തെന്നും അദ്ദേഹം പറയുന്നതാണ് വീട്ടുകാര്‍ ചെയ്യുന്നതെന്നും യുവതി പറഞ്ഞു. സിദ്ധന് വഴങ്ങിക്കൊടുക്കാത്തതിന് ഭര്‍ത്താവും കുടുംബവും നിരന്തരം മര്‍ദിക്കുകയാണെന്നും യുവതി പറയുന്നു. പുതിയതായി പണിത വീട്ടില്‍ ഒരു മുറി എല്ലാ സൗകര്യങ്ങളോടെയും സിദ്ധനായി ഭര്‍ത്താവ് ഒരുക്കിയിട്ടുണ്ടെന്നും, കഴിഞ്ഞ തിങ്കളാഴ്ച നടന്ന വീടിന്റെ കുടിയിരിക്കല്‍ സിദ്ധനും സംഘവും പാതിരാത്രിയില്‍ നടത്തിയെന്നും ഈ സമയം ചടങ്ങില്‍ പങ്കെടുക്കാതിരുന്ന തന്നെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നും യുവതി പറഞ്ഞു.

രാത്രി വീട്ടിലെത്തിയ സിദ്ധന്റെ കാലു പിതാവ് തടവിപ്പിച്ചെന്ന് മകന്‍ ് പറഞ്ഞു.
അസുഖം വന്നാല്‍ ഭര്‍ത്താവ് മകനെ ഡോക്റ്ററെ കാണിക്കാറില്ലെന്നും സിദ്ധന്റെ അടുത്ത് കൊണ്ടുപോകാറാണെന്നും സിദ്ധന്റെ നിര്‍ദ്ദേശപ്രകാരം എന്ന പേര് മമാറ്റുകയായിരുന്നുവെന്നും, സിദ്ധന്‍ പറഞ്ഞതനുസരിച്ച് ഭര്‍ത്താവ് തന്നെ മൊഴിചൊല്ലിയെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്നും യുവതി പറഞ്ഞു.

സംഭവത്തില്‍ വളാഞ്ചേരി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. വനിതാ കമ്മീഷനിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Sharing is caring!