അട്ടപ്പാടിയിലെ അവശരായ ആദിവാസികള്‍ക്ക് കാരുണ്യ ഹസ്തവുമായി പാലോളി അബ്ദുറഹിമാന്‍

അട്ടപ്പാടിയിലെ അവശരായ ആദിവാസികള്‍ക്ക് കാരുണ്യ ഹസ്തവുമായി പാലോളി അബ്ദുറഹിമാന്‍

മലപ്പുറം: അട്ടപ്പാടിയിലെ വൃദ്ധരും, അവശരുമായ 35ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റും, ആദിവാസിപെണ്‍കുട്ടികള്‍ താമസിക്കുന്ന മഹിളാശിക്ഷണ്‍ കേന്ദ്രത്തിലേക്ക് അലമാരയും വിതരണം ചെയ്ത് മലപ്പുറം സ്പിന്നിംഗ്മില്‍ ചെയര്‍മാന്‍ പാലോളി അബ്ദുറഹിമാന്‍.

കേരളാ മഹിളാസമഖ്യ സൊസൈറ്റിയുടെ സഹായത്തോടെ 15ദിവസത്തേക്കുള്ള മുഴുവന്‍ ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. അട്ടപ്പാട്ടിയിലെ വിവിധ ആദിവാസി കോളനികളില്‍ മഹിളാസമഖ്യ സൊസൈറ്റി പ്രവര്‍ത്തകരോടൊപ്പം നേരിട്ടെത്തിയാണ് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തത്. പാലക്കാട് ജില്ലയിലെ 42ആദിവാസി പെണ്‍കുട്ടികള്‍ താമസിക്കുന്ന മഹിളാശിക്ഷണ്‍ കേന്ദ്രത്തിലേക്കാണ് വിദ്യാര്‍ഥികള്‍ക്ക് പുസ്തങ്ങളും, മറ്റു രേഖകളും സൂക്ഷിക്കനായി അലമാര നല്‍കിയത്.

മഹിളാ സമഖ്യസൊസൈറ്റിയുടെ അഭ്യര്‍ഥനപ്രകാരമാണ് സഹായം കൈമാറിയത്. കേരളാ മഹിളാസമഖ്യ സൊസൈറ്റി പാലക്കാട് ജില്ലാകോര്‍ഡിനേറ്റര്‍ എം. റജീന, സേവിനികളായ മാലതി, രാമി, അക്കൗണ്ടന്റ് സിജി ഫിലിപ്പോസ്, മലപ്പുറം എം.ടി.ടി.എസ് പ്രതിനിധി രമേശ് എന്നിവരോടൊപ്പമാണു ഊരുകളിലെത്തി കിറ്റുകള്‍ കൈമാറിയത്.

Sharing is caring!