‘ഒരു പി.കെ ബഷീര്‍ മാതൃക’ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 92ലക്ഷം രൂപ ചെലവിട്ട് ഏറനാട് മണ്ഡലത്തില്‍ 20 അത്യാധുനിക ബസ് വെയിറ്റ്ങ് ഷെഡുകള്‍

‘ഒരു പി.കെ ബഷീര്‍ മാതൃക’ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 92ലക്ഷം രൂപ ചെലവിട്ട് ഏറനാട് മണ്ഡലത്തില്‍ 20 അത്യാധുനിക ബസ് വെയിറ്റ്ങ് ഷെഡുകള്‍

അരീക്കോട്: ഏറനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 20 അത്യാധുനിക ബസ് വെയിറ്റിങ് ഷെഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി. നാലു ബസ് വെയ്റ്റിങ് ഷെഡുകള്‍ പി കെ ബഷീര്‍ എം എല്‍ എ ഇന്നലെ ഉദ്ഘാടനം ചെയ്തു. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 92 ലക്ഷം രൂപ ചെലവിട്ടാണ് ‘പ്രതീക്ഷ’ എന്ന പേരില്‍ ബസ് വെയിറ്റിങ് ഷെഡുകള്‍ നിര്‍മിച്ചത്.

എടവണ്ണ പഞ്ചായത്തിലെ ചെമ്പക്കുത്ത് സി എച്ച് സി മുന്‍വശം, അരീക്കോട് പഞ്ചായത്തിലെ സുല്ലമുസ്സലാം സയന്‍സ് കോളേജ് മുന്‍വശം, പൂക്കോട്ടുചോല, വെള്ളേരി പാലത്തിങ്ങല്‍ എന്നിവിടങ്ങളിലെ ബസ് വെയിറ്റിങ് ഷെഡുകളാണ് ഉദ്ഘാടനം ചെയ്തത്. എടവണ്ണ പഞ്ചായത്തിലെ എടവണ്ണ ബസ്സ് സ്റ്റാന്റിലെ ബസ്സ് ബേ, ജാമിഅ കോളേജ് മുന്‍വശം, ചാത്തല്ലൂര്‍ ഉങ്ങുംപടി, കാവനൂര്‍ പഞ്ചായത്തിലെ കാവനൂര്‍ ടൗണ്‍, എളയൂര്‍ ഹൈസ്‌കൂള്‍ പടി, ഇരിവേറ്റി സ്‌കൂള്‍ പടി, കുഴിമണ്ണ പഞ്ചായത്തിലെ കിഴിശേരി ടൗണ്‍, ബാലത്തില്‍പുറായ, കടുങ്ങല്ലൂര്‍, കീഴുപറമ്പ് പഞ്ചായത്തിലെ കുഞ്ഞന്‍പടി, പത്തനാപുരം ജംഗ്ഷന്‍, ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഈസ്റ്റ് വടക്കുംമുറി, ചേലക്കോട്, ചൂളാടിപ്പാറ, ചാലിയാര്‍ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട്, മൈലാടി അമല്‍ കോളേജ് മുന്‍വശം എന്നിവിടങ്ങളിലെ ബസ് വെയിറ്റിങ് ഷെഡുകള്‍ അടുത്ത ദിവസങ്ങളിലായി ഉദ്ഘാടനം ചെയ്യുമെന്ന് എം എല്‍ എ അറിയിച്ചു.

എഫ് എം റേഡിയോ, സോളാര്‍ ലൈറ്റ് എന്നീ സൗകര്യങ്ങളോട് കൂടിയ ബസ് വെയിറ്റിങ് ഷെഡുകളാണ് നിര്‍മിച്ചിരിക്കുന്നത്. പല ബസ് വെയിറ്റിങ് ഷെഡുകളിലും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താതെ നശിച്ചു പോവുകയാണ്. എന്നാല്‍ ജനങ്ങള്‍ ജാ?ഗ്രത പുലര്‍ത്തിയാല്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്താനാകുമെന്നും പി കെ ബഷീര്‍ പറഞ്ഞു. പൊതുജനങ്ങളുടെ കൂടെ സഹകരണത്തോട് വെയിറ്റിങ് ഷെഡുകള്‍ വൃത്തിയായും, ഉപകാരപ്രദമായും നിലനിറുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Sharing is caring!