പുതിയ മലപ്പുറം ജില്ലാ മുസ്ലിംലീഗ് ഓഫീസ് നിര്‍മാണത്തിന് നേതൃത്വം നല്കിയ വ്യക്തിയെ പരിചയപ്പെടൂ…

മലപ്പുറം: മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസ് കെട്ടിട ഉദ്ഘാടനം ചെയ്തപ്പോള്‍ ഏറെ സന്തോഷിച്ച ഒരാളാണ് കുറിയ സൗമ്യനായ ഈ വ്യക്തിത്വം. .സംസ്ഥാനത്ത് തന്നെ തലയെടുപ്പുള്ള മനോഹരമായ കെട്ടിടമാണ് പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങള്‍ സൗധം.
കെട്ടിലും മട്ടിലും തറവാടി ലുക്ക്. പോരാത്തതിന് ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം.
ദുബൈയിലെ കോടതി സമുച്ചയത്തിന്റെ മാതൃകയിലാണ് ഓഫീസ് കെട്ടിടം. ആറു നിലയുടെ തലയെടുപ്പ്. താഴത്തെ രണ്ടു നില പാര്‍ക്കിംഗിനായി മാത്രം.
പുറമേക്കാള് മൊഞ്ച് അകത്തുണ്ട്. എല്ലാം കൊണ്ടും ഒന്നൊന്നര ഓഫീസാണെന്ന് ആരും സമ്മതിക്കും, ഈ ‘നിര്‍മ്മാണ ‘ത്തിന് നേതൃത്വം നല്കിയ വ്യക്തിയാണ് ആള്‍ക്കൂട്ടത്തില്‍ തനിയെ നിന്ന് ഉദ്ഘാടന ചടങ്ങ് ആസ്വദിച്ചത്.
മഞ്ചേരിയിലെ ‘നിര്മ്മാണ് ‘ കണ്‍സ്ട്രക്ഷന്‍ എം ഡി. ഒരു പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിലെ പതിവ് കഷ്ടതകള്‍ക്കിടയിലും ഈ ആറു നില കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു ജില്ലാ ലീഗ് നേതാക്കളെ പോലെ നിര്മ്മാണ് മുഹമ്മദലിയും.
കോഴിക്കോട്ടെ നാസര്‍ ആസാസിയേറ്റ്സ് ആണ് കെട്ടിടം രൂപ കല്‍പ്പന ചെയ്തത്. ജില്ലാ മുസ്ലിംലീഗ് സമ്മേളനത്തില്‍ വെച്ച് നിര്മ്മാണ് മുഹമ്മദലിക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്നേഹോപഹാരം സമര്‍പ്പിക്കുകയും ചെയ്തു.
കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര് സ്മാരകം, ഹജ് ഹൗസ്, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ്, പെരിന്തല്‍മണ്ണ കോടതി സമുച്ചയം എന്നിവയുടെ നിര്‍മ്മാണവും
നിര്മ്മാണ് തന്നെയാണ് ചെയ്തത്.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]