കലോല്‍സവ ഫണ്ട് അഡ്വാന്‍സ് നല്‍കിയില്ല: എസ്.എഫ്.ഐ ക്കാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സിയെ നാല് മണിക്കൂര്‍ ഉപരോധിച്ചു

കലോല്‍സവ ഫണ്ട് അഡ്വാന്‍സ് നല്‍കിയില്ല: എസ്.എഫ്.ഐ ക്കാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സിയെ നാല് മണിക്കൂര്‍ ഉപരോധിച്ചു

തേഞ്ഞിപ്പലം: കലോല്‍സവ ഫണ്ട് അഡ്വാന്‍സായി 50 ശതമാനം ഫണ്ട് നല്‍കാമെന്ന കഴിഞ്ഞ ദിവസത്തെ തീരുമാനം ലംഘിച്ചതിനായിരുന്നു ഉപരോധം. മങ്കട ഗവ.കോളജിലും മേല്‍മുറി ഏറനാട് പ്രിയദര്‍ശിനി കോളജിലും വിദ്യാര്‍ഥികള്‍ക്ക് സി. സോണ്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. അവിടങ്ങളില്‍ യുവജനോത്സവം നടത്താത്തതിനാലാണ് കുട്ടികളെ പങ്കെടുപ്പിക്കാതിരുന്നത്. ഈ വിഷയത്തില്‍ വിസി ഇന്നലെ മൂന്ന് മണിക്ക് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. ചര്‍ച്ചയില്‍ വിസി, പി വി സി, സിന്‍ഡിക്കറ്റംഗളും യോഗത്തിനെത്തിയിരുന്നു. ഇതറിഞ്ഞെത്തിയ എസ് എഫ് ഐ നേതാക്കളായ കെ എ സക്കീര്‍, ഇ അഫ്‌സല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയായിരുന്നു.
തിങ്കളാഴ്ച്ച ഈ ആവശ്യത്തില്‍ സമരം ചെയ്ത എസ്എഫ്‌ഐക്കാര്‍ക്ക് പി വി സി ഫണ്ട് 50 ശതമാനം നല്‍കാമെന്ന് പി വി സി ഉറപ്പ് നല്‍കിയിരുന്നു.
വൗച്ചറുകളില്ലാതെ ഫണ്ട് നല്‍കാനാകില്ലന്നാണ് നിയമമെന്നും അതിനാല്‍ നല്‍കാനാകികല്ലെന്നും വിസി അറിയിച്ചെങ്കിലും തീരുമാനമായെങ്കിലെ സമരം നിര്‍ത്തുവെന്ന് വിദ്യാര്‍ഥികളും അറിയിച്ചു. പ്രിയദര്‍ശിനി കോളജിലെ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രമെത്തിച്ചാല്‍ ഇന്ന് വിദ്യാര്‍ഥികളെ മേളയില്‍ പങ്കെടുപ്പിക്കാനും വൗച്ചര്‍ എത്തിച്ചാല്‍ രണ്ട് ദിവസം കൊണ്ട് ഫണ്ട് റിലീസാക്കാനും തീരുമാനമായി. അടുത്ത വര്‍ഷം മുതല്‍ യുണിവേഴ്‌സിറ്റി യൂണിയന്‍ ഫണ്ട് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റാന്‍ സിന്‍ഡിക്കറ്റ് തീരുമാനിക്കാനും ധാരണയായി. നാല് മണിക്കൂര്‍ ഉപരോധത്തിന് ശേഷം ഏഴ് മണിയോടെയാണ് ഉപരോധസമരം അവസാനിപ്പിച്ചത്.

Sharing is caring!