പി കെ ബഷീര്‍ എം എല്‍ എ ഇടപെട്ടു, ആദിവാസികള്‍ നിരാഹാര സമരം പിന്‍വലിച്ചു.

പി കെ ബഷീര്‍ എം എല്‍ എ ഇടപെട്ടു, ആദിവാസികള്‍ നിരാഹാര സമരം പിന്‍വലിച്ചു.

മലപ്പുറം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസികള്‍ സിവില്‍ സ്‌റ്റേഷന് മുന്നില്‍ നടത്തിവന്നിരുന്ന നിരാഹാര സമരം പിന്‍വലിച്ചു. ഏറനാട് എം എല്‍ എ പി കെ ബഷീര്‍ ഇടപെട്ടാണ് സമരം പിന്‍വലിച്ചത.്
രണ്ട് ദിവസമായി സിവില്‍സ്റ്റേഷന്റെ ഗേറ്റിനു മുന്നില്‍ ഇവര്‍ നിരാഹാരമിരിക്കുകയായിരുന്നു. ആദിവാസി സമരത്തെക്കുറിച്ച് അറിഞ്ഞ എം എല്‍ എ ഇവരെ കാണാനായി ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും മലപ്പുറത്തേക്ക് എത്തുകയായിരുന്നു. ആദിവാസികളുമായി ചര്‍ച്ച നടത്തിയ എം എല്‍ എ പിന്നീട് കലക്ടര്‍ അമിത് മീണയുമായും ഈ വിഷയം സംസാരിച്ചു. തുടര്‍ന്ന് ഇവരെ സമരപന്തലില്‍ നിന്നും എം എല്‍ എ യുടെ കാറില്‍ തന്നെ കലക്ടറുടെ ചേംബറിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇവരുടെ പ്രശ്‌നങ്ങള്‍ ഓരോന്നായി എം എല്‍ എ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് ഉന്നത തലത്തില്‍ ഇവരുടെ വിഷയം ചര്‍ച്ച ചെയ്യാമെന്ന ധാരണയിലെത്തുകയായിരുന്നു. വെള്ളിയാഴ്ച്ച ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടത്താമെന്നുറപ്പ് ലഭിച്ചതോടെയാണ് സമരം പിന്‍വലിച്ചതെന്ന് സമരനേതാക്കള്‍ അറിയിച്ചു.

56ഓളം ആദിവാസി കോളനികള്‍ ഉള്ള മണ്ഡലമാണ് ഏറനാട്. അതുകൊണ്ട് തന്നെ ഇവരുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാം. ന്യായമായ വിഷയങ്ങള്‍ ഉന്നയിച്ച് ഇവര്‍ നടത്തിയ സമരത്തില്‍ ഇടപെട്ടത് അതുകൊണ്ടാണെന്ന് പി കെ ബഷീര്‍ പറഞ്ഞു.

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തി ആദിവാസികള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച ഗവണ്‍മെന്റ് ജോലി നല്‍കുക, ട്രൈബല്‍ ഹോസ്റ്റലുകളിലും അംഗണ്‍വാടികളിലും വിവിധ തസ്തികകളിലേക്ക്
ആദിവാസികളെ നിയമിക്കുക. നിലമ്പൂര്‍ ഐ ജി എം ആര്‍ എസ് സ്‌കൂളുകളിലേക്കും ഹോസ്റ്റലിലേക്കും നിയമനം നടത്തുക, തുടര്‍ന്ന് ഗവണ്‍മെന്റിന്റെ എല്ലാ സ്ഥാപനങ്ങളിലേക്കും ആദിവാസികളുടെ നിയമനം ഉറപ്പുവരുത്തുക,ആദിവാസികള്‍ക്ക് വരുന്ന ഫണ്ട് അവരുടെ കമ്മറ്റി രൂപീകരിച്ച് നടപ്പിലാക്കുക ,ഇത്തരത്തില്‍ ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇവരുടെ സമരം.

Sharing is caring!